ഷിയെ ക്ഷണിച്ച് പുടിൻ; റഷ്യ, ചൈന സൈനികസഹകരണം ശക്തിപ്പെടുത്തും
text_fieldsമോസ്കോ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ മോസ്കോയിലേക്കു ക്ഷണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ചൈനയുമായി സൈനിക മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ലക്ഷ്യമിടുന്നതായി പുടിൻ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തെയും പ്രകോപനത്തെയും നേരിടുന്നതിൽ മോസ്കോയും ബെയ്ജിങ്ങും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ‘പ്രിയ സുഹൃത്ത് അടുത്ത വസന്തത്തിൽ മോസ്കോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘർഷഭരിതമായ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ചൈനീസ്, റഷ്യൻ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം വർധിച്ചുവരുകയാണ്.
സമാന വീക്ഷണമാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്. ചൈനയുമായുള്ള വ്യാപാരം 200 ശതകോടി ഡോളറിലെത്തിക്കും. ഇത് നേരത്തേ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതലാണ്’ -പുടിൻ പറഞ്ഞു. റഷ്യയുമായി തന്ത്രപരമായ സഹകരണം ശക്തമാക്കാൻ ചൈന സന്നദ്ധമാണെന്ന് ഷി ജിൻപിങ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.