റഷ്യയിൽ പുടിൻ വിശ്വസ്തന്റെ മകൾ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
text_fieldsമോസ്കോ: 'പുടിന്റെ തലച്ചോറ്' എന്നറിയപ്പെട്ടിരുന്ന റഷ്യൻ രാഷ്ട്രീയ സൈദ്ധാന്തികൻ അലക്സാണ്ടർ ഡുഗിന്റെ മകളും റഷ്യൻ ടി.വി അവതാരകയുമായ ഡാരിയ ഡുഗിന (29) കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി മോസ്കോയുടെ പ്രാന്തപ്രദേശത്താണ് സംഭവം.
ഡാരിയ ദുഗിന ഓടിച്ചിരുന്ന കാറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അലക്സാണ്ടർ ഡുഗിൻ ആയിരുന്നു ആക്രമികളുടെ ലക്ഷ്യമെന്ന് വിലയിരുത്തലുണ്ട്. പിതാവും മകളും ഒരുമിച്ച് സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതാണെങ്കിലും അവസാന നിമിഷം ഡുഗിൻ മറ്റൊരു കാറിലേക്ക് മാറുകയായിരുന്നു.
റഷ്യൻ ലോക സങ്കൽപത്തിന്റെ പ്രമുഖ വക്താവും യുക്രെയ്നിലേക്ക് റഷ്യ സൈന്യത്തെ അയക്കുന്നതിനെ ശക്തമായി പിന്തുണച്ചിരുന്ന സൈദ്ധാന്തികനുമായിരുന്നു അലക്സാണ്ടർ ഡുഗിൻ. യുക്രെയ്ൻ ചാരസംഘമാണ് സംഭവത്തിന് പിറകിലെന്ന് റഷ്യ ആരോപിച്ചെങ്കിലും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഇത് നിഷേധിച്ചു. പിതാവിനും മകൾക്കുമെതിരെ യു.എസ് ഉപരോധമേർപ്പെടുത്തിയിരുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.