പുടിന് അതിജീവിക്കാനാവില്ല; ആണവായുധ ഭീഷണിയിൽ പ്രതികരണവുമായി സെലൻസ്കി
text_fieldsകിയവ്: റഷ്യയുടെ ആണവായുധ ഭീഷണിയിൽ പ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോദമിർ സെലൻസ്കി. സിഡ്നിയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണലിനെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.
റഷ്യ വിവിധ സ്ഥലങ്ങളിൽ ആയുധ സാന്നിധ്യം വർധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു സെലൻസ്കിയോട് ചോദ്യം. ഇതിന് മറുപടിയായി റഷ്യൻ പ്രസിഡന്റിന് യുദ്ധത്തിനുമേൽ പൂർണനിയന്ത്രണമുണ്ടോയെന്ന് സെലൻസ്കി ചോദിച്ചു. റഷ്യയിൽ നടക്കുന്നതെല്ലാം നിയന്ത്രിക്കാൻ പ്രസിഡന്റിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണവയുദ്ധത്തിന്റെ അപകടസാധ്യതകൾ വർധിച്ചോയെന്ന് ഇപ്പോൾ പറയാൻ പ്രയാസമാണ്. എന്നാൽ, ആണവ യുദ്ധഭീഷണി ഉയർന്നാൽ റഷ്യൻ പ്രസിഡന്റ് പുടിനും അതിജീവിക്കാൻ പ്രയാസമാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.