ഭീകരവാദ വേരുകൾ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്ത് ഖത്തർ
text_fieldsദോഹ: ഭീകരവാദത്തെയും അക്രമങ്ങളെയും നേരിടാനുള്ള ആഗോള സംരംഭങ്ങളിൽ സജീവ പങ്കുവഹിക്കുമെന്ന് ആവർത്തിച്ച് ഖത്തർ. ഭീകരതയെ നേരിടാനുള്ള ഫലപ്രദമായ ശ്രമങ്ങളുടെ അടിസ്ഥാനശിലയെന്ന നിലയിൽ ബഹുസ്വരത, സഹകരണം, സംവാദം എന്നീ തത്ത്വങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നതായി വ്യക്തമാക്കിയ ഖത്തർ, ഭീകരതയെയും അക്രമാസക്തമായ തീവ്രവാദത്തെയും നേരിടാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണക്കാനും ക്രിയാത്മകമായ പങ്കുവഹിക്കാനുമുള്ള പ്രതിബദ്ധതയും അറിയിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ ബിൻത് അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.മനുഷ്യാവകാശവും നിയമപാലനവും പാലിക്കുന്നത് ഉറപ്പാക്കുന്നതിനിടയിൽ തീവ്രവാദത്തെ ചെറുക്കുന്നതിലെ ബഹുമുഖ പങ്കാളിത്തം എന്ന തലക്കെട്ടിൽ യു.എൻ അംഗരാജ്യങ്ങളിലെ ഭീകരവിരുദ്ധ ഏജൻസി തലവന്മാരുടെ മൂന്നാം ഉന്നതതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
യു.എൻ അസി. സെക്രട്ടറി ജനറൽ ബ്രാൻഡ്സ് കെഹ്റിസ് സെഷനിൽ മോഡറേറ്ററായിരുന്നു.മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുന്നതോടൊപ്പം ഭീകരവാദത്തെ ചെറുക്കുന്നതിനായുള്ള ബഹുമുഖ പങ്കാളിത്തം ചർച്ചക്ക് വെച്ചതിന് സംഘാടകർക്ക് നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുകയാണെന്നും ശൈഖ് അൽയാ ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.