Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഖ​ത്ത​ർ ന​യ​ത​ന്ത്ര​സം​ഘം സി​റി​യ​യി​ൽ
cancel

ദോ​ഹ: 13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഖ​ത്ത​റി​ന്റെ ആ​ദ്യ ഉ​ന്ന​ത​ത​ല ന​യ​ത​ന്ത്ര സം​ഘം സി​റി​യ​ൻ മ​ണ്ണി​ൽ കാ​ലു​കു​ത്തി. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തി​ങ്ക​ളാ​ഴ്ച സി​റി​യ​ൻ ജ​ന​ത​ക്ക് പി​ന്തു​ണ​യു​മാ​യി ഡ​മ​സ്ക​സി​ലെ​ത്തി​യ​ത്. ബ​ശ്ശാ​റു​ൽ അ​സ​ദി​നെ പു​റ​ത്താ​ക്കി അ​ധി​കാ​രം പി​ടി​​ച്ചെ​ടു​ത്ത അ​ഹ്മ​ദ് അ​ൽ ഷാ​റ എ​ന്ന അ​ബു മു​ഹ​മ്മ​ദ് അ​ൽ ജൂ​ലാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് സി​റി​യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ ഖ​ത്ത​റി​ന്റെ പി​ന്തു​ണ അ​റി​യി​ച്ചു. ഊ​ർ​ജ, തു​റ​മു​ഖ നി​ർ​മാ​ണ​പ​ദ്ധ​തി​ക​ളി​ൽ ഖ​ത്ത​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ജൂ​ലാ​നി​യെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത ​ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2011നു​ശേ​ഷം ദോ​ഹ​യി​ൽ​നി​ന്നും ഡ​മ​സ്ക​സി​ലേ​ക്ക് പ​റ​ന്ന ആ​ദ്യ ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. അ​ധി​കാ​ര​ത്തി​ൽ​നി​ന്നും ബ​ശ്ശാ​റു​ൽ അ​സ​ദ് പു​റ​ത്താ​യ​തി​നു പി​റ​കെ ഒ​രാ​ഴ്ച മു​മ്പ് ഖ​ത്ത​റി​ൽ പു​തി​യ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​വും തു​റ​ന്നി​രു​ന്നു.

2011ൽ ​ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം തീ​വ്ര​മാ​വു​ക​യും ഡ​മ​സ്ക​സി​ലെ ഖ​ത്ത​ർ എം​ബ​സി​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ക​യും ചെ​യ്തി​നു പി​റ​കെ​യാ​ണ് ഖ​ത്ത​റും സി​റി​യ​യും ത​മ്മി​ലെ ന​യ​ത​ന്ത്ര​ബ​ന്ധം നി​ല​ക്കു​ന്ന​ത്. 2013 മു​ത​ൽ സി​റി​യ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​ദ്യ എം​ബ​സി ദോ​ഹ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ വി​ഭാ​ഗ​ത്തി​ന് അ​റ​ബ് ലീ​ഗി​ൽ ഇ​ടം ന​ൽ​കി​യ​തി​നു പി​റ​കെ​യാ​യി​രു​ന്നു എം​ബ​സി തു​റ​ക്കാ​ൻ ഖ​ത്ത​ർ അ​നു​വാ​ദം ന​ൽ​കി​യ​ത്.

ജൂലാനിയെ കണ്ട് തുർക്കിയ വിദേശകാര്യ മന്ത്രി

ഡ​മ​സ്ക​സ്: തു​ർ​ക്കി​യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​ക​ൻ ഫി​ദാ​ൻ സി​റി​യ​യി​ലെ പു​തി​യ ഭ​ര​ണ​ത്ത​ല​വ​ൻ അ​ബൂ മു​ഹ​മ്മ​ദ് അ​ൽ ജൂ​ലാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന സി​റി​യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് തു​ർ​ക്കി​യ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ഫി​ദാ​ൻ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഡ​മ​സ്‌​ക​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സി​റി​യ​ക്കെ​തി​രാ​യ എ​ല്ലാ അ​ന്താ​രാ​ഷ്ട്ര ഉ​പ​രോ​ധ​ങ്ങ​ളും പി​ൻ​വ​ലി​ക്കാ​ൻ ഇ​രു​വ​രും ആ​ഹ്വാ​നം ചെ​യ്തു. ഫി​ദാ​നും ജൂ​ലാ​നി​യും ഹ​സ്ത​ദാ​നം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ തു​ർ​ക്കി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. ബ​ശ്ശാ​റു​ൽ അ​സ​ദ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ​ത​ന​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് തു​ർ​ക്കി​യ​യു​ടെ നേ​താ​വ് സി​റി​യ​യി​ലെ​ത്തു​ന്ന​ത്. സി​റി​യ​യു​ടെ പു​തി​യ ഭ​ര​ണ​കൂ​ട​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ഫി​ദാ​ൻ ഡ​മ​സ്‌​ക​സി​ലേ​ക്ക് പോ​കു​മെ​ന്ന് തു​ർ​ക്കി പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ​അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaqatar​
News Summary - Qatar diplomatic mission in Syria
Next Story