ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തർ
text_fieldsഗസ്സയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന അധിനിവേശ ആക്രമണങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ പ്രശ്നപരിഹാരത്തിന് കിഴക്കന്‍ ജറുസലേം ആസ്ഥാനമായി ഫലസ്ഥീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24 ആയിട്ടുണ്ട്. 215 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടും. ശനിയാഴ്ച ഗസ്സയിലെ ജബലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചുപേർ കൂടി മരിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ഗസ്സ സിറ്റിയിലെ താമസമേഖലയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് നിലകളുള്ള വീട് തകർന്നു. സമീപത്തെ വീടുകൾക്കും നാശമുണ്ടായി. സ്ത്രീകളും കുട്ടികളും പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ഖുദ്സ് ബ്രിഗേഡിന്റെ കമാൻഡർ തയ്സീർ അൽ ജബ്രി അടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.