രാജ്ഞിയില്ലാതെ ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനം; ആറ് പതിറ്റാണ്ടിനിടെ ആദ്യം
text_fieldsലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനത്തിൽനിന്ന് വിട്ടുനിന്ന് എലിസബത്ത് രാജ്ഞി. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന് രാജ്ഞി വിട്ടുനിന്നത്.
ആരോഗ്യകാരണങ്ങളാലാണ് വിട്ടുനിന്നതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജ്ഞിക്ക് പകരം മകൻ ചാൾസ് രാജകുമാരൻ നയപ്രഖ്യാപനം വായിച്ചു. കോവിഡിൽ തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതടക്കം 38 ബില്ലുകളാണ് ബോറിസ് ജോൺസൺ സർക്കാർ പാർലമെന്റിൽ പാസാക്കാൻ ഉദ്ദേശിക്കുന്നത്.
കുറ്റകൃത്യങ്ങൾ കുറക്കുന്നതും ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനും മുൻതൂക്കം നൽകുന്ന പദ്ധതികൾ പാർലമെന്റിൽ അവതരിപ്പിച്ചു. ഉയർന്ന വേതനവും ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾ സൃഷ്ടിക്കുന്നതിനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.