പ്രശസ്ത അമേരിക്കൻ റാപ്പർ യങ് ഡോൾഫ് വെടിയേറ്റ് മരിച്ചു
text_fieldsടെന്നിസി: അമേരിക്കയിലെ പ്രശസ്ത യുവ റാപ്പർ യങ് ഡോൾഫ് വെടിയേറ്റ് മരിച്ചു. (36) മെംഫിസിലുണ്ടായ വെടിവെപ്പിലാണ് 36കാരനായ താരം കൊല്ലപ്പെട്ടത്. ബുധനാഴ്ച മെംഫിസിലെ കുക്കി ഷോപ്പിൽ നിൽക്കവെയാണ് വെടിയേറ്റത്.
നഗരത്തിലെ വിമാനത്താവളത്തിനടുത്തുള്ള മകെഡയുടെ ഹോംമെയ്ഡ് ബട്ടർ കുക്കീസ് സ്റ്റോർ സന്ദർശിക്കുന്നതിനിടെ കാറിലെത്തിയ ചിലർ ഡോൾഫിന് നേരെ വെടിയുതിർക്കുകയായിരുന്നു. അർബുദംബാധിച്ച ബന്ധുവിനെ സന്ദർശിക്കാനാണ് അദ്ദേഹം ഇവിടെ എത്തിയത്.
അഡോൾഫ് റോബർട്ട് തോൺടൺ എന്നാണ് ഡോൾഫിന്റെ യഥാർഥ പേര്. മേജർ, റിച്ച് സ്ലേവ് തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2020 ലെ ആൽബം റിച്ച് സ്ലേവ് ബിൽബോർഡ് 200 പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.
2017ൽ രണ്ട് തവണ ഇദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.