ആസ്ട്രേലിയയിലെ മെൽബണിൽ ഭൂചലനം; കെട്ടിടങ്ങൾക്ക് കേടുപാട്, പരിഭ്രാന്തരായി ജനങ്ങൾ
text_fieldsമെൽബൺ: തെക്കു-കിഴക്കൻ ആസ്‌ട്രേലിയയിൽ ബുധനാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ അപ്രതീക്ഷിത ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുകയും മതിലുകൾ മതിലുകൾ തകരുകയും ചെയ്തു. പരിഭ്രാന്തരായ ജനങ്ങൾ മെൽബണിലെ തെരുവുകളിലേക്ക് ഓടി.
രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ മെൽബണിൽ പ്രാദേശിക സമയം ഒമ്പതിനാണ് ഭൂചലനമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്തെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപം മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍), 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി.
എന്നാൽ നൂറുകണക്കണക്കിന് കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായി. സൗത്ത് ആസ്‌ട്രേലിയ സംസ്ഥാനത്ത് അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് സിഡ്‌നിയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോസയന്‍സ് ആസ്‌ത്രേലിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.