മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിലിന്‍റെ 'ഖുതുബിയ മോസ്ക് ടവർ' പെയിന്‍റിങ് ലേലത്തിൽ വിറ്റു; വില 85 കോടി
text_fieldsലണ്ടൻ: രണ്ടാം ലോകയുദ്ധ കാലത്ത് യു.എസ് പ്രസിഡന്‍റ് ഫ്രാങ്ക്ളിൻ റൂസ്വെൽറ്റിന് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ സ്വന്തമായി വരച്ച് കൈമാറിയ അപൂർവ പെയിന്‍റിങ് ലേലത്തിൽ വിറ്റുപോയത് റെക്കോഡ് തുകക്ക്. യു.എസ് നടി അഞ്ജലീന ജോളിയുടെ ശേഖരത്തിലുണ്ടായിരുന്ന 'ഖുതുബിയ മോസ്ക് ടവർ' എന്ന ചിത്രമാണ് മാർച്ച് ഒന്നിന് ജോളി കുടുംബം വിൽപന നടത്തിയത്. മൊറോക്കോയിലെ മറാകിഷ് നഗരത്തിൽ അസ്തമയ ചാരുതയിെല മസ്ജിദ് കാഴ്ചയാണ് ചർച്ചിൽ െപയിന്‍റിങ്ങിന്‍റെ പ്രമേയം.
1935ലാണ് ചർച്ചിൽ ആദ്യമായി െമാറോക്കോയിലെത്തുന്നത്. ആ രാജ്യത്തെ പകർത്തിയ ചിത്രങ്ങളുമായി ഓർമകൾ നിലനിർത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവയോട് തന്‍റെ വ്യക്തിഗത ഇഷ്ടം പ്രത്യേകം കാണിക്കുകയും ചെയ്തു. അവയിലൊന്നാണ് അമേരിക്കൻ പ്രസിഡന്‍റിന് കൈമാറിയിരുന്നത്.
2011ൽ നടൻ ബ്രാഡ് പിറ്റാണ് ജോളിക്കായി ചിത്രം വാങ്ങി സമ്മാനിച്ചിരുന്നത്. 2016ൽ ഇരുവരും പിരിഞ്ഞെങ്കിലും ചിത്രം ജോളി തന്നെ കൈവശം വെച്ചു. രണ്ടാം ലോക യുദ്ധകാലത്ത് ചർച്ചിൽ വരച്ച ഏക ചിത്രം കൂടിയാണ് 'ഖുതുബിയ മോസ്ക് ടവർ' എന്ന സവിശേഷതയുമുണ്ട്.
മോറോക്കോയിൽ 1943ൽ നടന്ന കസബ്ലാങ്ക കോൺഫറൻസിനാണ് ചർച്ചിലും റൂസ്വെൽറ്റും ഒന്നിച്ച് മൊറോക്കോയിലെത്തിയിരുന്നത്. അതുകഴിഞ്ഞ് അറ്റ്ലസ് മലനിരകൾക്കു പിറകിൽ അസ്തമയ കാഴ്ചകൾ കണ്ടാണ് ഇരുവരും മടങ്ങിയത്. ആ കൂടിക്കാഴ്ചയിലായിരുന്നു ജർമനി-ഇറ്റലി- ജപ്പാൻ സഖ്യം യുദ്ധത്തിൽനിന്ന് നിരുപാധികം പിൻവലിയണമെന്ന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടത്.
ചെറുപ്പകാലം മുതൽ പെയിന്‍റിങ് രംഗത്ത് സജീവമായിരുന്ന ചർച്ചിൽ 500ലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.