ട്രെയിൻ പാൻട്രിയിൽ സുഭിക്ഷമായി ഉണ്ണുന്ന എലി; വീഡിയോ വൈറൽ, ഗൗരവമായി കാണുന്നുവെന്ന് റെയിൽവേ
text_fieldsന്യൂഡൽഹി: മതിയായ വൃത്തിയില്ലാത്ത സാഹചര്യങ്ങളിലാണ് പാചകമെന്ന് ഇന്ത്യൻ റെയിൽവേക്ക് സ്ഥിരം ലഭിക്കുന്ന പരാതികളിലൊന്നാണ്. എത്ര തവണ പരാതിപറഞ്ഞലും തെളിവ് സഹിതം പ്രശ്നങ്ങൽ ചൂണ്ടിക്കാട്ടിയാലും പലപ്പോഴും കാര്യമായ മാറ്റം കാണാറില്ല. ട്രെയിനിലെ പാൻട്രിയിൽ എലി കയറി ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ലോകമാന്യ തിലക് ടെർമിനസ് മഡ്ഗോൺ എ.സി ഡബിൾ ഡക്കർ എക്സ്പ്രസിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ത്യൻ ടെക്ക് ഇൻഫ്ര എന്ന പേജിൽ എക്സിലാണ് (ട്വിറ്റർ) ഈ വീഡിയോ പ്രസിദ്ധീകരിച്ചത്. ആരും ശ്രദ്ധിക്കാതെ അടച്ചുവെക്കാതെ കിടക്കുന്ന പാത്രത്തിൽനിന്നാണ് എലി ഭക്ഷണം കഴിക്കുന്നത്. ഇത് ചിത്രീകരിച്ചയാൾ ട്രെയിനിന്‍റെ പേരു വിവരങ്ങളും വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
മൻഗിരീഷ് എന്നയാൾ ഒക്ടോബർ 15നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. പാൻട്രിയിൽ ഏഴോളം എലികളെ കണ്ടെന്ന് ഇദ്ദേഹം പറയുന്നു.
സംഭവം ശ്രദ്ധയിൽപെട്ട അധികൃതർ പ്രസ്താവനയുമായി രംഗത്തെത്തി. വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു. പാൻട്രി കാറിൽ ശുചിത്വവും വൃത്തിയും ഉറപ്പാക്കാൻ പാൻട്രി കാർ ജീവനക്കാരെ ബോധവൽക്കരിച്ചിട്ടുണ്ട്. ഫലപ്രദമായ കീട, എലി നിയന്ത്രണ നടപടികൾ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് ഉചിതമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഐ.ആർ.സി.ടി.സി എക്സിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.