22000 അടി ഉയരമുള്ള ആൻഡിസ് പർവതനിരകളിൽ എലികൾ!
text_fieldsതെക്കന്‍ അമേരിക്കയിലെ പര്‍വതനിരകളായ ആന്‍ഡിസിൽ എലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍. ഇവിടെ 22,000 അടി വരെ ഉയരമുള്ള കൊടുമുടികളിൽ ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് നടത്തിയ പഠനത്തിലാണ് എലികളുടെ സാന്നിധ്യം കണ്ടെത്തിയത്.
എലികൾ ഇത്രയും ഉയരത്തിൽ ജീവിക്കുന്നുവെന്ന കണ്ടെത്തൽ ജീവശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2013 ലാണ് ഈ പ്രദേശത്ത് എലികളെ ആദ്യമായി കണ്ടെത്തുന്നത്. 20,360 അടി ഉയരത്തിലായിരുന്നു അന്ന് എലികളെ കണ്ടെത്തിയത്. പിന്നീട് 2020 ലും ഒരു എലിയെ കൂടെ ഗവേഷകര്‍ കണ്ടെത്തി. പുതിയ തെളിവുകള്‍ കൂടി ലഭിച്ചതോടെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഗവേഷകർ ഇതുസംബന്ധിച്ച പ്രബന്ധം തയ്യാറായി.
എന്നാൽ, ഗവേഷകർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് ഈ കണ്ടെത്തലുകൾ സൃഷ്ടിച്ചിരിക്കുന്നത്. എലിയെ പോലുള്ള ജീവികൾക്ക് താമസിക്കാൻ അനുകൂലമായ കാലാവസ്ഥയല്ല ഇവിടെയുള്ളത്. കുറഞ്ഞ ഓക്‌സിജനുള്ള പരിസ്ഥിതിയില്‍ പലപ്പോഴും സസ്തനികള്‍ക്ക് അതിജീവനം സാധ്യമാകാറില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവയുടെ ഭക്ഷണം എന്തായിരിക്കും എന്നതും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.