കാനഡയെ വറചട്ടിയിലാക്കി ഉഷ്ണതരംഗം; മരണം 700 കടന്നു
text_fieldsഓട്ടവ: റെക്കോഡുകൾ കടന്ന് കുതിക്കുന്ന അത്യുഷ്ണത്തിൽ പടിഞ്ഞാറൻ കാനഡയിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ് െകാളംബിയ പ്രവിശ്യയിൽ മാത്രം ഒരാഴ്ചക്കിടെ 719 പേർ മരിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഇവരിലേറെ പേരും അത്യുഷ്ണത്തിെൻറ ഇരകളാണെന്നാണ് കരുതുന്നത്.
ചൂട് കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ് ദിവസങ്ങൾക്കിടെ മാത്രം ഉണ്ടായത്. ബ്രിട്ടീഷ് കൊളംബിയയിലെ ലിട്ടൺ ഗ്രാമം പൂർണമായി അഗ്നിയെടുത്തു. ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 49.6 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം ലിട്ടണിൽ ചൂട് രേഖപ്പെടുത്തിയത്.
നിരന്തരം സംഭവിക്കുന്ന ഇടിമിന്നലുകളാണ് അഗ്നിബാധ വർധിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 12,000 ഇടിമിന്നലുകളാണ് ബ്രിട്ടീഷ് കൊളംബിയയിൽ രേഖപ്പെടുത്തിയത്.
രാജ്യം ഭീതിയിലായതോടെ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.