ഉഷ്ണതരംഗത്തിടെ കാനഡയിൽ കാട്ടുതീയും; കനത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 700 ആയി
text_fieldsഓട്ടവ:ഉഷ്ണതരംഗത്താൽ വലയുന്ന കാനഡയിൽ നാശംവിതച്ച് കാട്ടുതീയും. രാജ്യത്ത് ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത ചൂടിൽ 700ലേെറ പേർ മരിച്ചതായാണ് റിപ്പോർട്ട്. കാട്ടുതീയെ തുടർന്ന് പടിഞ്ഞാറൻ കാനഡയിൽ നിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു. കഴിഞ്ഞ 24 മണിക്കുറിനിടെ ബ്രിട്ടീഷ്-കൊളംബിയയിൽ 136 തീപ്പിടിത്തങ്ങളാണ് ഉണ്ടായത്.
തീപ്പിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വാൻകോവറിൽ നിന്ന് വടക്കുകിഴക്കൻ മേഖലയിൽ 250 കി.മി അകലെയുള്ള ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനം കത്തിനശിച്ചു. ലിട്ടൺ മേഖലയിലാണ് തീ വ്യാപിക്കുന്നത്. പടിഞ്ഞാറൻ മേഖലയിെല ബ്രിട്ടീഷ് കൊളംബിയയിൽ സൈന്യത്തിെൻറ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. ലിട്ടൻ പ്രവിശ്യയിൽ നിന്ന് ആളുകൾ ഒഴിഞ്ഞിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉയർന്ന താപനില അനുഭവപ്പെടുന്നത് ലിട്ടനിലാണ്. 49.6 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടത്തെ താപനില. കാട്ടുതീയെ തുടർന്ന് വാൻകൂവറിൽ നിന്ന് 250 കുടുംബങ്ങൾ താമസം മാറി. 15 മിനിറ്റു കൊണ്ടാണ് ചെറിയ പട്ടണം മുഴുവൻ തീ വിഴുങ്ങിയതെന്ന് മേയർ ജാൻ പോൾഡർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.