Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
h-1b visa
cancel
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ എച്ച്​-1ബി...

അമേരിക്കൻ എച്ച്​-1ബി വിസയുടെ രജിസ്​​ട്രേഷൻ മാർച്ച്​ ഒന്നിന്​​ തുടങ്ങും

text_fields
bookmark_border

വാഷിങ്​ടൺ: 2023 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്​-1ബി വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് ഒന്നിന്​ ആരംഭിക്കുമെന്ന്​ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് (USCIS) അറിയിച്ചു. മാർച്ച് 18 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​.

ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക്​ ഒരു സ്ഥിരീകരണ നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച്​ രജിസ്ട്രേഷൻ ട്രാക്ക് ചെയ്യാൻ കഴിയും. അതേസമയം, ഇതുപയോഗിച്ച്​ കേസ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സാധിക്കില്ല. 10 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.

സാങ്കേതിക വിദഗ്​ധരായ വിദേശികൾക്ക്​ യു.എസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന സ​മ്പ്രദായമാണ്​ എച്ച്​-1ബി വിസ. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽനിന്ന്​ ആയിരക്കണക്കിനാളുകളാണ്​ യു.എസിൽ എച്ച്​ -1ബി വിസ ഉപയോഗിച്ച്​ തൊഴിലെടുക്കാൻ എത്തുന്നത്​.

ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഏറെയും ഇതിന്‍റെ ഗുണഭോക്താക്കൾ. എല്ലാ വർഷവും 65,000 പുതിയ എച്ച്–1ബി വിസകളാണ് യു.എസ് അനുവദിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H-1B visa
News Summary - Registration for the US H-1B visa will begin on March 1
Next Story