Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒന്നര നൂറ്റാണ്ടി​െൻറ കാത്തിരിപ്പിന്​ അവസാനം​? റീമാൻ പരികൽപനക്ക്​ ഉത്തരമ കണ്ടെത്തി​യെന്ന്​ ഇന്ത്യൻ ഗണിതശാസ്​ത്രജ്​ഞൻ
cancel
Homechevron_rightNewschevron_rightWorldchevron_rightഒന്നര നൂറ്റാണ്ടി​െൻറ...

ഒന്നര നൂറ്റാണ്ടി​െൻറ കാത്തിരിപ്പിന്​ അവസാനം​? റീമാൻ പരികൽപനക്ക്​ ഉത്തരമ കണ്ടെത്തി​യെന്ന്​ ഇന്ത്യൻ ഗണിതശാസ്​ത്രജ്​ഞൻ

text_fields
bookmark_border

ഹൈദരാബാദ്​: ഗണിത ശാസ്​ത്ര ലോകത്ത്​ ഒന്നര നൂറ്റാണ്ടിലേറെയായി സമസ്യയായി തുടരുന്ന റീമാൻ പരികൽപന ഒടുവിൽ തെളിയിച്ചെന്ന അവകാശവാദവുമായി ഹൈദരാബാദ്​ ആസ്​ഥാനമായുള്ള ഗണിതശാസ്​ത്രജ്​ഞൻ. ഇനിയും തെളിയിക്കാനാവാത്ത 10 ഗണിതശാസ്​ത്ര വിഷയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന റീമാൻ പരികൽപന സഹസ്രാബ്​ദത്തി​െൻറ പ്രശ്​നമായി 2000ൽ തീരുമാനിക്കപ്പെട്ടിരുന്നു. ഉത്തരം കണ്ടെത്തുന്നവർക്ക്​ ​േക്ല മാത്തമാറ്റിക്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ 10 ലക്ഷം ഡോളർ സമ്മാനത്തുകയും ​പ്രഖ്യാപിച്ചു. എന്നിട്ടും ലോകം പരാജയപ്പെട്ടുനിന്ന പ്രശ്​നത്തിനാണ്​ ഒടുവിൽ ശ്രീനിധി ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ ആൻറ്​ ടെക്​നോളജിയിലെ കുമാർ ഈശ്വരൻ പരിഹാരവുമായി എത്തുന്നത്​.

19ാം നൂറ്റാണ്ടിലെ മുൻനിര ഗണിതശാസ്​ത്രജ്​ഞനായ ജോർജ്​ ഫ്രഡറിക്​ ബെർണാഡ്​ റീമാൻ ആദ്യമായി റീമാൻ പരികൽപനയുമായി ബന്ധപ്പെട്ട സൂത്രവാക്യം അവതരിപ്പിക്കുന്നത്​. അവിഭാജ്യ സംഖ്യകളുമായി ബന്ധപ്പെട്ട വിഷയമാണിത്​. 2016ൽ തെളിയിച്ചെന്ന്​ ആദ്യം അവകാശപ്പെട്ട ഈശ്വരൻ ആറാഴ്​ചത്തെ ത​െൻറ ഗവേഷണഫലം വർഷങ്ങൾക്ക്​ മുമ്പ്​ പരസ്യപ്പെടുത്തിയിരുന്നു. ഓൺലൈനായി ഡൗൺലോഡ്​ ചെയ്യാനും കൂടുതൽ പഠനത്തിനുമായി എല്ലാവർക്കും ലഭ്യമാക്കിയ ശേഷം 2018-19ൽ ഇതുസംബന്ധിച്ച നിരവധി പ്രഭാഷണങ്ങളും നിർവഹിച്ചു. ഡോ. ഈശ്വര​െൻറ അവകാശവാദം തെളിയിക്കാൻ പ്രത്യേക സമിതിയെ വെച്ചതായി ശ്രീനിധി ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ ആൻറ്​ ടെക്​നോളജി അറിയിച്ചു. ഒരു വർഷമെടുത്ത്​ നടത്തിയ ഒന്നാംഘട്ട പരിശോധനയിൽ ഡോ. ഈശ്വരന്​ അനുകൂലമായാണ്​ സമിതി റിപ്പോർട്ട്​ നൽകിയിരിക്കുന്നത്​.

അവിഭാജ്യ സംഖ്യകളുമായി ബന്ധപ്പെട്ട ഈ പ്രശ്​നം പരിഹരിക്കാനായാൽ ഇവരെ ക്രിപ്​റ്റോഗ്രഫിയിൽ ഉപയോഗപ്പെടുത്താനാകുമെന്നാണ്​ വിദഗ്​ധരുടെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SolutionReimann HypothesisIndian Mathematician
News Summary - Reimann Hypothesis: Indian Math Wiz Claims He Cracked 'unsolvable' 161-yr-old Equation
Next Story