Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റസിഡൻഷ്യൽ സ്​കൂൾ വളപ്പിൽ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങൾ; ഞെട്ടലിൽ കാനഡ
cancel
Homechevron_rightNewschevron_rightWorldchevron_rightറസിഡൻഷ്യൽ സ്​കൂൾ...

റസിഡൻഷ്യൽ സ്​കൂൾ വളപ്പിൽ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങൾ; ഞെട്ടലിൽ കാനഡ

text_fields
bookmark_border

വാൻകൂവർ: ഗോത്രവർഗ കുട്ടികൾക്കുള്ള റസിഡൻഷ്യൽ സ്​കൂളായി പ്രവർത്തിച്ച കെട്ടിടത്തി​െൻറ വളപ്പിൽ കണ്ടെത്തിയത്​ മൂന്നു വയസ്സുള്ള കുരുന്നുകളുടെതുൾപെടെ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങൾ. കാനഡയുടെ പടിഞ്ഞാറൻ​ മേഖലയായ ബ്രിട്ടീഷ്​ കൊളംബിയയിലാണ്​ രാജ്യത്തെ ഞെട്ടിച്ച്​ പുതിയ കണ്ടെത്തൽ.

ഗോത്രവർഗങ്ങളിൽനിന്ന്​ കുരുന്നുകളെ നിർബന്ധിച്ച്​ കൊണ്ടുവന്ന്​ വിദ്യാഭ്യാസത്തിനെന്ന പേരിൽ താമസിപ്പിച്ചിരുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലൊന്നായിരുന്നു കാംലൂപ്​സ്​ ഇന്ത്യൻ റസിഡൻഷ്യൽ സ്​കൂൾ. ക്രിസ്​ത്യൻ ചർച്ചുകളുടെ മേൽനോട്ടത്തിൽ 1830കൾ മുതൽ 1990കൾ വരെ ഇവ നിലനിന്നിരുന്നു. കുടുംബങ്ങളുടെ എതിർപ്പ്​ അവഗണിച്ച്​ മാതാപിതാക്കളിൽനിന്നും സഹോദരങ്ങളിൽനിന്നും അടർത്തിയെടുത്തായിരുന്നു കുട്ടികളെ സ്​കൂളുകളി​ൽ എത്തിച്ചിരുന്നത്​.

215 പേരുടെ മൃതദേഹാവശിഷ്​ടങ്ങൾ കണ്ടെത്തിയ കാനഡയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ സ്​കൂൾ 1978ൽ അടച്ചുപൂട്ടിയിരുന്നു. ഇതു​ൾപെടെ റസിഡൻഷ്യൽ സ്​കൂളുകളിൽ വിദ്യാർഥികൾ കടുത്ത ശാരീരിക പീഡനവും ബലാത്സംഗവും പോഷണമില്ലായ്​മയും അനുഭവിച്ചതായി അടുത്തിടെ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. പഠനത്തിനായി കൊണ്ടുവന്ന 6,000 ഓളം വിദ്യാർഥികൾ വിവിധ സ്​കൂളുകളിൽ മരിച്ചതായാണ്​ കണക്ക്​. കാംലൂപ്​സ്​ ഇന്ത്യൻ റസിഡൻഷ്യൽ സ്​കൂളിലെ കണക്കുകൾ ഇതിലുൾപ്പെടുത്തിയിരുന്നില്ല. മറ്റുള്ളവ കൂടി ചേരു​േമ്പാൾ സംഖ്യ ഇനിയും ഉയരാനും സാധ്യത കൂടുതൽ.

പുതിയ കണ്ടെത്തൽ ഹൃദയം നുറുക്കുന്നതാണെന്ന്​ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ പറഞ്ഞു. 2015ലാണ്​ ഇവിടെ കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങൾ ഉണ്ടെന്ന സൂചന ലഭിച്ചത്​. ആറു വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ്​ ഇത്രയും കണ്ടെത്തിയത്​. കുടുംബങ്ങളുമായി ബന്ധപ്പെട്ട്​ ഇവ ആരുടെതെന്ന്​ സ്​ഥിരീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്​. ജൂൺ മധ്യത്തോടെ ഇവ പൂർത്തിയാക്കാനാകുമെന്നാണ്​ പ്രതീക്ഷ.

ഇത്തരം റസിഡൻഷ്യൽ സ്​കൂളുകൾ നടത്തിയതിന്​ 2008ൽ കാനഡ സർക്കാർ രാജ്യത്തോട്​ മാപ്പുചോദിച്ചിരുന്നു.

സർക്കാറും ക്രിസ്​ത്യൻ ചർച്ചും സംയുക്​തമായി 19ാം നൂറ്റാണ്ട്​ മുതലാണ്​ കാനഡയിൽ ഇത്തരം റസിഡൻഷ്യൽ സ്​കൂളുകൾ ആരംഭിച്ചത്​. സ്വന്തം സംസ്​കാരവുമായി കഴിഞ്ഞ ഗോത്രവർഗക്കാരെ കാനഡയുടെ സംസ്​കാരത്തിലേക്ക്​ സ്വാംശീകരിക്കലായിരുന്നു ഇത്തരം മതപാഠശാലകളുടെ ലക്ഷ്യം. ഇവരുടെ കുടുംബ ജീവിതവും സാംസ്​കാരിക അസ്​തിത്വവും തകർത്തെന്ന്​ സ്​കൂളുകളെ കുറിച്ച്​ വ്യാപക ആക്ഷേപമുയർന്നിരുന്നു. വിമർശനം രാജ്യത്തിനു പുറത്തേക്കും പടർന്നതോടെ 1996ൽ അവസാന റസിഡൻഷ്യൽ സ്​കൂളും പൂട്ടി. പഴയ വിദ്യാർഥികൾ ഈ സ്​ഥാപനങ്ങൾക്കെതിരെ രംഗത്തുവന്നതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി സ്​റ്റീഫൻ ഹാർപറുടെ മാപ്പു പോദിക്കൽ. 1831ൽ ഒ​​ണ്ടേറിയോയിൽ ബ്രാൻറ്​ഫോർഡിലായിരുന്നു ആദ്യ റസിഡൻഷ്യൽ സ്​കൂൾ. കാനഡയുടെ പരിസരത്തെ ന്യൂഫ്രാൻസിൽ കാത്തലിക്​ മിഷനറിമാർ ആരംഭിച്ച സംരംഭമാണ്​ 1830കൾ മുതൽ കാനഡയിലേക്കും വ്യാപിപ്പിച്ചത്​. മറ്റു സഭകളും ഇതി​െൻറ ഭാഗമായി. 1930കളിൽ 80 ഓളം റസിഡൻഷ്യൽ സ്​കൂളുകൾ പ്രവർത്തിച്ചിരുന്നു. സ്വന്തം ഗോത്രഭാഷ സംസാരിക്കലും വീട്ടിലേക്ക്​ അതേ ഭാഷയിൽ കത്തയക്കൽ പോലും ഈ വിദ്യാർഥികൾക്ക്​ വിലക്കപ്പെട്ടു. പുതിയ വേഷം നിർബന്ധിതമായി അടിച്ചേൽപിച്ചതിന്​ പുറമെ പേരുമാറ്റവും വന്നു.

ഈ സ്​കൂളുകളിൽ എണ്ണമറ്റ മരണങ്ങളും നടന്നു. ഇവയാണ്​ വൈകിയെങ്കിലും പുറത്തെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Canadaschool sitechildren Remains
News Summary - Remains of 215 children found at Indigenous school site in Canada
Next Story