പ്രമുഖ ഇസ്‍ലാമിക പണ്ഡിതൻ മുഹമ്മദ് അലി അസ്സ്വാബൂനി അന്തരിച്ചു
text_fieldsഡമസ്കസ്: ഇസ്‍ലാമിക ലോകത്തെ പ്രശസ്ത പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി അന്തരിച്ചു. തുര്‍ക്കിയിലെ യല്‍വാ പട്ടണത്തിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. നിരവധി ഇസ്‍ലാമിക സര്‍വ്വകലാശാലകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായവ ഉൾപെടെ 50ലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. 2007- ല്‍ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാര്‍ഡ് േജതാവാണ്.
സിറിയയിലെ ഹലബ് ആണ് ജന്മദേശം. ഈജിപ്തിലെ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1952ൽ പഠനം പൂര്‍ത്തിയാക്കി. സിറിയയിലെ അലപ്പോയിൽ വൈജ്ഞാനിക സജീവമായ അദ്ദേഹം പിന്നീട് മക്കയിലെ ഉമ്മുല്‍ഖുറാ യൂണിവേഴ്സറ്റിയില്‍ അധ്യാപകനായി. 30 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്നു. ഔദ്യോഗികമായി അധ്യാപന ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും സൗദിയില്‍ തുടര്‍ന്ന അദ്ദേഹം ജന്മ നാടായ സിറിയയിലും അയൽരാജ്യമായ തുര്‍ക്കിയിലും ഇടക്കിടെ എത്തി.
സ്വഫ്‍വതുത്തഫാസീര്‍, ഈജാസ് തുടങ്ങി ഒട്ടേറെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും തിബ്‍യാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ അടക്കം ഖുര്‍ആന്‍ വിജ്ഞാന നിദാന ശാസ്ത്ര രചനയും അടക്കം അദ്ദേഹത്തിന്‍റെ കൃതികൾ ലോകം ഏറ്റുവാങ്ങിയവയാണ്.
അറബ് വിപ്ലവത്തോടും സിറിയന്‍ പ്രക്ഷോഭത്തോടുമുള്ള അദ്ദേഹത്തിന്‍റെ നിലപാടുകള്‍ ലോക ശ്രദ്ധ നേടിയിരുന്നു. സിറിയൻ പ്രസിഡന്‍റ് ബശ്ശാറുൽ അസദിനെതിരെയും പരസ്യമായ നിലപാടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.