കോവിഡ് പരാമർശിക്കാതെ റിപ്പബ്ലിക്കൻ കൺവെൻഷൻ; വീഴ്ച സമ്മതിച്ച് മെലാനിയ ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയെയും േലാകത്തെയും പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയെ പരാമർശിക്കാതെ റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷൻ. ഡോണൾഡ് ട്രംപിനെ വീണ്ടും പ്രസിഡൻറായി നാമനിർദേശം ചെയ്യാൻ ലക്ഷ്യമിടുന്ന കൺവെൻഷെൻറ ആദ്യ രണ്ടു ദിവസവും പ്രഭാഷകർ ആരും കോവിഡ് പരാമർശിച്ചില്ല.
എന്നാൽ, 60 ലക്ഷം രോഗബാധിതരും 1.82 ലക്ഷം പേരുടെ മരണവുമുണ്ടാക്കിയ മഹാമാരിയെക്കുറിച്ച് ട്രംപിെൻറ ഭാര്യ മെലാനിയ ട്രംപ് തുറന്നുപറഞ്ഞു. വൈറ്റ്ഹൗസിൽനിന്ന് കൺവെൻഷെന തത്സമയം അഭിസംബോധന ചെയ്യുന്നതിനിടെയാണ് കോവിഡ് വിതച്ച ദുരിതങ്ങൾ മെലാനിയ അംഗീകരിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പറഞ്ഞ മെലാനിയ, അസുഖബാധിതർക്കായി പ്രാർഥിക്കുന്നതായും വ്യക്തമാക്കി.
ധാരാളം ആളുകൾ ഉത്കണ്ഠാകുലരാണെന്നും ചിലർ നിസ്സഹായരാണെന്നും അറിയാം. നിങ്ങൾ ഒറ്റക്കല്ല -മെലാനിയ പറഞ്ഞു. വൈറ്റ്ഹൗസിന് മുന്നിലെ വേദിയിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് കൂടുതൽ പേരും പങ്കെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.