'തോറ്റാലും സമാധാന രീതിയിൽ അധികാര കൈമാറ്റമുണ്ടാകില്ല'; ട്രംപിനെതിരെ സ്വന്തം പാർട്ടിക്കാർ
text_fieldsവാഷിങ്ടൺ: നവംബർ മൂന്നിലെ പ്രസിഡൻറ് െതരഞ്ഞെടുപ്പിൽ തോറ്റാൽ സമാധാനപരമായ രീതിയിൽ അധികാര കൈമാറ്റമുണ്ടാകില്ലെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിലപാടിനെതിരെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ.
അമേരിക്കൻ കോൺഗ്രസിലെ രണ്ട് സഭകളായ സെനറ്റിലെയും പൊതുസഭയിലെയും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുൾപ്പെടെയാണ് ട്രംപിെൻറ പരാമർശത്തെ എതിർത്തത്. തെരഞ്ഞെടുപ്പിന് ശേഷം സമാധാനപരമായ അധികാര കൈമാറ്റം ഭരണഘടനയുടെ മുഖ്യ മൂല്യമാണെന്നും ഇത് ഉയർത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കിയാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും വിവിധ നേതാക്കൾ വ്യക്തമാക്കി. നവംബർ മൂന്നിലെ തെരഞ്ഞെടുപ്പ് വിജയി ജനുവരി 20ന് സ്ഥാനമേൽക്കുമെന്നും 1792 മുതൽ എല്ലാ നാലുവർഷവും സാധാരണ രീതിയിൽ ഇത് നടക്കുന്നതാണെന്നും സെനറ്റിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിച് മക്കൊണെൽ പറഞ്ഞു.
നമ്മുടെ രാജ്യത്തിെൻറ നിലനിൽപിെൻറ സുപ്രധാന ഘടകമാണ് സമാധാനപരമായ അധികാര കൈമാറ്റമെന്ന് പൊതുസഭയിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ലിസ് ചെനി വ്യക്തമാക്കി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിത്വത്തിനായി മത്സരിച്ച സെനറ്റർ മാർക്കോ റൂബിയോയും ട്രംപിനെതിരെ ശക്തമായ നിലപാടെടുത്തു. തെരഞ്ഞെടുപ്പ് നീതിയുക്തവും നിയമാനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു.
മെയിൽ ബാലറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ തുടക്കം മുതൽ നിലപാടെടുക്കുന്ന ട്രംപ്, കഴിഞ്ഞദിവസം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സമാധാനപരമായ അധികാര കൈമാറ്റത്തിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിയത്. പരാജയപ്പെട്ടാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനയും നൽകി.
തെരഞ്ഞെടുപ്പിന് 40 ദിവസത്തിൽ താഴെ മാത്രമുള്ളപ്പോൾ പുറത്തുവന്ന അഭിപ്രായ വോെട്ടടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനേക്കാൾ പിന്നിലാണ് ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.