കോവിഡ് വാക്സിൻ പേറ്റൻറ്; ഇന്ത്യയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ബൈഡനോട് സെനറ്റർമാർ
text_fieldsവാഷിങ്ടണ്‍: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമവ്യവസ്ഥകളില്‍ ഇളവുവരുത്താന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആഗോള വ്യാപാര സംഘടനക്ക് മുന്നില്‍ സമര്‍പ്പിച്ച ആവശ്യം അംഗീകരിക്കരുതെന്ന് നാലു സെനറ്റർമാർ യു.എസ് പ്രസിഡൻറ് ജോ ബൈഡന് നിര്‍ദേശം നല്കി. ഇരുരാജ്യങ്ങളുടേയും ആവശ്യം അംഗീകരിച്ചുകൊണ്ട് അമേരിക്കന്‍ കമ്പനികള്‍ തയാറാക്കിയ നിയമവ്യവസ്ഥകള്‍ നീക്കംചെയ്താല്‍ കോവിഡ് വാക്സിനുകളുടെ ഉൽപാദകരുടെ എണ്ണം വേഗത്തിൽ വര്‍ധിക്കുമെന്ന് പ്രസിഡൻറിന് അയച്ച കത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.
മൈക്ക് ലീ, ടോം കോട്ടണ്‍, ജോണി എണ്‍സ്റ്റ്, ടോഡ് യങ് എന്നീ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണ് കത്തയച്ചത്. അമേരിക്കന്‍ കമ്പനികളുടെ ബൗദ്ധിക സ്വത്തവകാശം മരവിപ്പിക്കുന്നത് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്നാണ് ചില രാജ്യങ്ങള്‍ കരുതുന്നതെന്ന് കത്തില്‍ പറയുന്നു. നിയമവ്യവസ്ഥകള്‍ നീക്കംചെയ്യുന്നത് കൊറോണ വൈറസിെൻറ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മെച്ചപ്പെട്ട വാക്സിനുകളുടെ വികസനത്തെ ഇല്ലാതാക്കുമെന്നാണ് സെനറ്റര്‍മാരുടെ വാദം.
വാക്സിന് വികസിപ്പിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കുള്ള പേറ്റൻറ് എടുത്തുകളയുന്നതോടെ മറ്റു കമ്പനികള്‍ സമാനരീതിയിലുള്ള വാക്സിന് ഉൽപാദിപ്പിക്കാനുള്ള ശ്രമം നടത്തും. ഇത് ഗുണനിലവാരം കുറഞ്ഞ വാക്സിനുകളുടെ നിര്‍മാണത്തിന് വഴിയൊരുക്കുമെന്നും ഭീഷണിയാകുമെന്നും സെനറ്റര്‍മാര്‍ പറയുന്നു. കോവിഡിെൻറ അപകടം കുറഞ്ഞ സാഹചര്യത്തില്‍ പുതിയ നടപടി ഇതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.