തലച്ചോറിലെ ‘ഭീതിയിടം’ കണ്ടെത്തി, ദുരന്തങ്ങൾ മറക്കാം!
text_fieldsലോസ് ആഞ്ജലസ്: തലച്ചോറിൽ ദുരന്തങ്ങളുടെ ഓർമകൾ സൂക്ഷിച്ചുവെക്കുകയും ഓർമിപ്പിക്കുകയും ചെയ്യുന്ന ഇടം ഗവേഷകർ കണ്ടെത്തി. ദുരന്താനന്തര മാനസിക വൈകല്യ (പോസ്റ്റ്ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ -പി.ടി.എസ്.ടി) ചികിത്സ കൂടുതൽ ഫലപ്രദമാക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്ടുപിടിത്തമാണ് കാലിഫോർണിയ സർവകലാശാല ഗവേഷകർ കണ്ടെത്തിയത്. സമീപ-ദീർഘകാല കാലയളവുകളിൽ സംഭവിച്ച ദുരന്തങ്ങളുടെ ഭീതിപ്പെടുത്തുന്ന ഓർമകൾ തലച്ചോറിൽ സൂക്ഷിച്ചുവെക്കുന്നയിടമാണ് എലികളിൽ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയത്.
തലച്ചോറിൽ ഓർമകളുടെ നാഡീകോശങ്ങളുടെ സ്ഥാനമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച പഠനം നാച്വർ ന്യൂറോ സയൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമീപകാലം മുതൽ പതിറ്റാണ്ടുകൾ മുമ്പുവരെ സംഭവിച്ച ഭയപ്പെടുത്തുന്നതും ആഘാതമുണ്ടാക്കുന്നതുമായ സംഭവങ്ങൾ തലച്ചോറിൽ സൂക്ഷിച്ചുവെക്കപ്പെടുന്നുണ്ട്.
ദുരന്തങ്ങൾക്കുശേഷമുള്ള ഓർമകൾ തലച്ചോറിൽ സൂക്ഷിച്ചുവെക്കപ്പെടുകയും പിന്നീട് ഭയപ്പെടുത്തുന്ന ഓർമകളായി മാറുകയും ചെയ്യുന്നതായാണ് കണ്ടെത്തലെന്ന് ലീഡ് ഗവേഷകൻ ജുൻ ഹ്യുയോങ് ചൊ പറഞ്ഞു. ഇതേ മാതൃകയിൽ തന്നെ ഭയമുണ്ടാക്കാത്ത ഓർമകളും സൂക്ഷിക്കപ്പെടുന്നുണ്ട്. കൂടുതൽ പഠനങ്ങളിലൂടെ തങ്ങളുടെ കണ്ടെത്തലുകൾ പി.ടി.എസ്.ടി ചികിത്സക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവേഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.