'കീമോയുടെ വേദനയിൽനിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കണം'; സമഗ്രഗവേഷണവുമായി ക്വീൻസ്‍ലാൻഡ് യൂനിവേഴ്സിറ്റി
text_fieldsവാഷിങ്ടൺ: കീമോതെറാപ്പിക്ക് വിധേയരായ കുട്ടികളെ വേദനയിൽ നിന്നും മറ്റു പാർശ്വഫലങ്ങളിൽ നിന്നും തടയുകയെന്ന ലക്ഷ്യവുമായി ക്വീൻസ്‍ലാൻഡ് യൂനിവേഴ്സിറ്റിയുടെ ഗവേഷണം. കുഞ്ഞുങ്ങളെ രോഗമുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ചികിത്സ, മാരകവേദന അനുഭവിക്കുന്നതിലേക്ക് അവരെ നയിക്കുകയാണ്.
ഇത് അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യവുമായാണ് ഡോ. ഹന സ്റ്ററൊബോവയുടെ നേതൃത്വത്തിൽ ഗവേഷണം പുരോഗമിക്കുന്നത്. ക്യൂൻസ്ലാൻഡ് യൂനിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോളിക്യൂലാർ ബയോസയൻസിലാണ് ഡോ. ഹന സ്റ്ററൊബോവ ജോലി ചെയ്യുന്നത്. ഇതു സംബന്ധിച്ച ഗവേഷണങ്ങൾക്കായി ചിൽഡ്രൻസ് ഹോസ്പിറ്റൽ ഫൗണ്ടേഷൻ ഫെലോഷിപ്പ് ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.
കീമോതെറാപ്പി മരുന്നുകൾ മൂലമുണ്ടാകുന്ന വീക്കം, കൈകളിലും കാലുകളിലുമുള്ള മരവിപ്പ്, പേശിവേദന, ബലഹീനത എന്നിവയെ ഏതുവിധം തടയുമെന്നതിനെ കേന്ദ്രീകരിച്ചാണ് ഡോ. സ്റ്ററൊബോവ ഗവേഷണം. 'കാൻസറിനെ അതിജീവിക്കാൻ മുതിർന്നവരേക്കാൾ കുട്ടികൾക്ക് കഴിയും. എന്നിട്ടും, പ്രായപൂർത്തിയാകുമ്പോഴേക്കും അവർ പാർശ്വഫലങ്ങൾ അനുഭവിക്കാറുണ്ട്.
രോഗബാധിതയായ അഞ്ചു വയസ്സുള്ള കുട്ടിക്ക് കഠിനമായ വേദനയോ ദഹനനാളത്തിന്റെ പ്രശ്നങ്ങളോ ചികിത്സ കഴിഞ്ഞ് ഇരുപതോളം വർഷം നടക്കുവാനോ ബുദ്ധിമുട്ടുണ്ടാകാം' -ഡോ. സ്റ്ററൊബോവ പറഞ്ഞു. എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് കുട്ടികളെ ചികിത്സിക്കുക എന്നതാണ് ലക്ഷ്യം. അതിലൂടെ പാർശ്വഫലങ്ങൾ അവിശ്വസനീയമായ രീതിയിൽ കുറയുകയോ പിന്നെ അത് സംഭവിക്കാതിരിക്കുകയോ ചെയ്യുന്നു.
ആസ്‌ട്രേലിയയിൽ ഓരോ വർഷവും 700ൽ അധികം രോഗനിർണയം നടത്തുന്ന കുട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദം അക്യൂട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ്. ഡോ. ഹനയും സംഘവും ഇതിനെ കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തുന്നത്. ഇതിനായി ആസ്ട്രേലിയയിലെ പ്രമുഖ ആശുപത്രികളുമായി സഹകരിച്ചാണ് പ്രവർത്തനം.
കുട്ടികളിൽ സാധാരണമായി ഉപയോഗിക്കുന്ന കീമോതെറാപ്പി ചികിത്സയെ ആസ്പദമാക്കിയാണ് ഗവേഷണം. വളരെ വിഷാംശമുള്ള മരുന്നുകളുടെ മിശ്രിതമാണ്. എന്നാൽ, കാൻസറിനെ വേഗത്തിൽ ചികിത്സിക്കാനും മരുന്നുകളോട് പ്രതിരോധിക്കുന്നത് തടയാനും ഇത് ഉപയോഗിക്കേണ്ടി വരുന്നുവെന്ന് ഡോ സ്റ്ററൊബോവ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.