'ശ്വാസകോശ സംബന്ധമായ അസുഖം' പടരുന്നു; ഉത്തര കൊറിയൻ തലസ്ഥാനത്ത് ലോക്ഡൗൺ
text_fieldsപോംഗ്യാങ്: ഉത്തരകൊറിയൻ തലസ്ഥാനമായ പോംഗ്യാങിൽ ശ്വാസകോശ സംബന്ധമായ അസുഖം പടരുന്ന സാഹചര്യത്തിൽ അഞ്ചു ദിവസം ലോക്ഡൗൺ പ്രഖാപിച്ചെന്ന് എൻ.കെ ന്യൂസ് റിപ്പോർട്ട് ചെയ്തു. നഗരത്തിലെ താമസക്കാർ ഞായറാഴ്ച വരെ വീടുകളിൽ തുടരാനും ഓരോ ദിവസവും ഒന്നിലധികം തവണ പരിശോധനയ്ക്ക് വിധേയമാകാനും സർക്കാർ നിർദേശിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്താണ് അസുഖം എന്ന് കൊറിയൻ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സർക്കാർ അറിയിപ്പിൽ കോവിഡിനെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തരകൊറിയൻ മാധ്യമങ്ങൾ ലോക്ഡൗൺ സംബന്ധിച്ച വാർത്തകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉത്തരകൊറിയയിൽ എത്ര പേർക്ക് കോവിഡ് പിടിപെട്ടുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ആഗസ്റ്റിൽ രാജ്യം കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.