മുൻ കാമുകന്‍റെ കാർ വാടകക്കെടുത്ത് 50 തവണ ട്രാഫിക് നിയമം ലംഘിച്ച് യുവതിയുടെ പ്രതികാരം
text_fieldsബെയ്ജിങ്: മുൻ കാമുകന്‍റെ കാർ വാടകക്കെടുത്ത് 50 തവണ ട്രാഫിക് നിയമം ലംഘിച്ച് യുവതിയുടെ പ്രതികാരം. കിഴക്കൻ ചൈനയിലെ ഷിജിയാങ് പ്രവിശ്യയിലാണ് സംഭവം. 49 തവണ ചുവപ്പ് സിഗ്നൽ മറികടന്ന കാർ ഒരു തവണ അമിത വേഗതക്കും പിടിയിലായി.
നിരന്തരമായി കാർ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഉടമ ക്വിന്നിനെ വിളിച്ച് ചോദ്യം ചെയ്തു. ചെൻ എന്നയാൾക്ക് കാർ വാടകക്ക് നൽകിയതാണെന്ന് ക്വിൻ അറിയിച്ചു. തുടർന്ന് ചെൻ എന്നയാളെ വിളിച്ച് ചോദ്യം ചെയ്തപ്പോൾ കാർ സിയു എന്നയാൾക്ക് കൈമാറിയതായി വ്യക്തമായി.
സിയുവിനെ ചോദ്യം ചെയ്തപ്പോഴാണ് ക്വിനിന്‍റെ മുൻ കാമുകയായ ലിയുവിന്‍റെ നിർദേശം പ്രകാരമാണ് കാർ വാടകക്കെടുത്തതെന്നും നിയമലംഘനം നടത്തിയതെന്നും വ്യക്തമായത്. ക്വിൻ ലിയുവുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തിരുന്നു. ഇതായിരുന്നു പ്രകോപനത്തിനുള്ള കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.