Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാരകരോഗികൾക്ക്...

മാരകരോഗികൾക്ക് മരിക്കാൻ അവകാശം: ബിൽ പാസാക്കി ബ്രിട്ടൻ

text_fields
bookmark_border
Right to die for terminally ill in Britain
cancel

ല​ണ്ട​ന്‍: മാ​ര​ക​രോ​ഗി​ക​ൾ​ക്ക് പ​ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ആ​ത്മ​ഹ​ത്യ നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന വി​വാ​ദ ബി​ൽ പാ​സാ​ക്കി ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്റ്. അ​ഞ്ചു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ഏ​റെ വൈ​കാ​രി​ക​മാ​യ ച​ര്‍ച്ച​ക​ള്‍ക്കു ശേ​ഷം 275 വോ​ട്ടി​നെ​തി​രെ 330 വോ​ട്ടി​നാ​ണ് ബി​ൽ പാ​സാ​യ​ത്. ലേ​ബ​ർ പാ​ർ​ട്ടി എം.​പി കിം ​ലീ​ഡ്ബീ​റ്റ​റാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

മാ​ന​സി​ക ആ​രോ​ഗ്യ​മു​ള്ള പ്രാ​യ​പൂ​ര്‍ത്തി​യാ​യ മാ​ര​ക​രോ​ഗി​ക​ൾ​ക്ക് ആ​റു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​യു​സ്സി​ല്ല എ​ന്ന​ത് ഡോ​ക്ട​ർ​മാ​രും ഹൈ​കോ​ട​തി ജ​ഡ്ജി​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ല്‍ പ​ര​സ​ഹാ​യ​ത്താ​ല്‍ സ്വ​യം മ​ര​ണം വ​രി​ക്കാ​ന്‍ അ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ് ബി​ൽ. എ​ന്നാ​ൽ, നി​യ​മ​വി​രു​ദ്ധ​മാ​യി ആ​രെ​യെ​ങ്കി​ലും മ​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യോ മാ​ര​ക​മാ​യ മ​രു​ന്ന് ന​ൽ​കു​ക​യോ ചെ​യ്തെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ 14 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കും.

ക​ടു​ത്ത അ​ഭി​പ്രാ​യ ഭി​ന്ന​ത നി​ല​നി​ൽ​ക്കെ പാ​ർ​ട്ടി​ക​ൾ​ക്ക​തീ​ത​മാ​യി സ്വ​ത​ന്ത്ര​മാ​യാ​ണ് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി കെ​യ്ര്‍ സ്റ്റാ​ര്‍മ​ര്‍ ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭ​യി​ല്‍ത​ന്നെ വി​യോ​ജി​പ്പു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി എ​യ്ഞ്ച​ല റെ​യ്ന​ര്‍ ബി​ല്ലി​നെ എ​തി​ർ​ത്തു. ഇ​ന്ത്യ​ൻ വം​ശ​ജ​നും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഋ​ഷി സു​ന​കും ​ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി എം.​പി നീ​ൽ ശാ​സ്ത്രി ഹേ​സ്റ്റും ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്തു.

പ​ണം മു​ട​ക്കാ​തി​രി​ക്കാ​നും ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നും​വേ​ണ്ടി വ​യോ​ധി​ക​രെ​യും രോ​ഗി​ക​ളെ​യും മ​രി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ നി​ർ​ബ​ന്ധി​ക്കു​​മെ​ന്നാ​ണ് ബിൽ വി​മ​ർ​ശ​ക​രു​ടെ അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BritainRight to die for terminally ill
News Summary - Right to die for terminally ill: Britain passes bill
Next Story