ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം -ബംഗ്ലാദേശിനോട് അമേരിക്ക
text_fieldsവാഷിങ്ടൺ: ദുർഗാപൂജ ആഘോഷിക്കുമ്പോൾ ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആഹ്വാനവുമായി അമേരിക്ക. ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എ.സിൽ നിന്നുള്ള പ്രസ്താവന.
ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുർഗാപൂജ ആഘോഷിക്കുമ്പോൾ ചില മതമൗലികവാദികൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സമാധാനപരമായ മതപരിപാടികൾ ഉറപ്പാക്കണമെന്നും ഇന്ത്യയും ഇടക്കാല ബംഗ്ലാദേശ് സർക്കാറിനോട് അഭ്യർത്ഥിച്ചു.
ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാറിനെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ 600-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.