സ്വീഡനിലെ 'മുസ്ലിം കലാപം'; സോഷ്യൽ മീഡിയ പ്രചരണത്തിലെ വസ്തുതകൾ
text_fieldsരണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിൽ വംശീയ വിദ്വേഷം നിറഞ്ഞൊരു പ്രചരണം നടക്കുകയാണ്. സ്വീഡനിൽ മുസ്ലിംകൾ കലാപം നടത്തിയെന്നും അവിടത്തെ സമാധാനം തകർത്തു എന്നുമാണ് പ്രചരണത്തിെൻറ കാതൽ. സംഘപരിവാർ ഹാൻഡിലുകളോടൊപ്പം ഇൗ പ്രചരത്തിൽ ഉത്സാഹപൂർവ്വം പെങ്കടുക്കുന്നത് സോഷ്യൽ മീഡിയയിലെ സ്വതന്ത്ര ചിന്താ ഗ്രൂപ്പുകളുമാണ്.
മുസ്ലിംകൾ എവിടെ ചെന്നാലും ഇതുതന്നെയാണ് അവസ്ഥയെന്നും അതിനാൽ ഇന്ത്യയിൽ അവരെ അത്യാവശ്യം വേട്ടയാടുന്നതുകൊണ്ട് കുഴപ്പമില്ല എന്നുമാണ് സംഘപരിവാർ തീവ്രവാദികൾ പ്രചരിപ്പിക്കുന്നത്. സ്വതന്ത്ര ചിന്തകരുടെ പ്രശ്നം വേറൊരുതരത്തിലുള്ളതാണ്.
ഞങ്ങളുടെ സ്വതന്ത്രചിന്ത സ്വർഗമായ സ്വീഡനെ കലാപഭൂമിയാക്കുകയാണ് മുസ്ലിംകൾ എന്നതാണ് അവരുടെ വ്യഥ. എന്താണ് സ്വീഡനിൽ സംഭവിച്ചത്? ആരാണവിടെ കലാപവും പ്രശ്നങ്ങളും ഉണ്ടാക്കുന്നത്? വസ്തുതകൾ ഒന്ന് പരിശോധിച്ച് നോക്കാം.
കലാപ കാരണം
ലോകത്തിെൻറ പലയിടത്തുനിന്നും കുടിയേറ്റക്കാരെ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് സ്വീഡൻ. കുടിയേറ്റക്കാരിൽ കുറേയധികം മുസ്ലിംകൾ ഉണ്ട്. സിറിയ, യമൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നൊക്കെ സ്വീഡനിലേക്ക് കുടിയേറ്റം ഉണ്ടായിട്ടുണ്ട്. അമേരിക്കപോലെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പറയുന്ന ചെറിയൊരുവിഭാഗം സ്വീഡനിലും ഉണ്ട്. നോർഡിക് രാജ്യങ്ങളെ പിടിച്ചെടുക്കാൻ 'വരുത്തന്മാരെ'സമ്മതിക്കില്ല എന്നതാണ് അവരുടെ ലളിതമായ മുദ്രാവാക്യം.
റാസ്മസ് പാലുഡാൻ എന്നാണ് ഇൗ സംഘത്തിെൻറ നേതാവിെൻറ പേര്. ഡെൻമാർക്ക് കേന്ദ്രമാക്കിയാണ് ഇയാളുടെ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നത്. മുസ്ലിം വിരുദ്ധ വിഷലിപ്തമായ പ്രചരണങ്ങൾകൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ആളാണ് പാലുഡാൻ. വംശീയ പ്രചരണത്തിെൻറ പേരിൽ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കുടിയേറ്റ വിരുദ്ധ പാർട്ടിയായ ഹാർഡ് ലൈനിെൻറ നേതാവാണ് ഇയാൾ.
കുറേനാൾ മുമ്പ് ഖുറാനിൽ ബേക്കൺ (പന്നിയിറച്ചികൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം) കെട്ടിവച്ചശേഷം കത്തിച്ചതിന് നിയമനടപടി നേരിടുന്നയാളുമാണ് റാസ്മസ് പാലുഡാൻ. ഇയാളുടെ അനുയായികൾ മാൽമൊ നഗരത്തിൽ വെള്ളിയാഴ് നടത്താൻ തീരുമാനിച്ച ഒരു പരിപാടിയാണ് സ്വീഡനിൽ കലാപം സൃഷ്ടിച്ചത്.
ആരാണ് കലാപകാരികൾ
മാൽമൊ നഗരത്തിലെ വിവാദ പരിപാടിയിൽ പെങ്കടുക്കുമെന്ന് കുപ്രസിദ്ധനായ പാലുഡാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്വീഡിഷ് പൊലീസ് പരിപാടിക്ക് അനുമതി നിഷേധിക്കുകയും പരിപാടി സ്ഥലത്ത് എത്തുന്നതിന് മുമ്പ് പാലുഡാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ഇയാളുെട അനുയായികൾ പ്രകോപിതരാവുകയും പൊലീസിനെതിരെ തിരിയുകയുമായിരുന്നു. ഇവരിൽ ചിലർ ഖുറാൻ കോപ്പികൾ കത്തിക്കുകയും അത് വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുംചെയ്തു.
വെള്ളിയാഴ്ച ദിവസംതന്നെ പരിപാടി നടത്താൻ തീരുമാനിച്ചതിന് പിന്നിലും മുസ്ലിം വിരുദ്ധതയായിരുന്നു കാരണം. 'അയാൾ സ്വീഡനിൽ നിയമം ലംഘിക്കാൻ പോവുകയാണെന്ന് ഞങ്ങൾ സംശയിക്കുന്നു'മാൽമോയിലെ പോലീസ് വക്താവ് കാലെ പെർസൺ പറഞ്ഞു. 'അയാളുടെ പെരുമാറ്റം സമൂഹത്തിന് ഭീഷണിയാണ്'-അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർഥത്തിൽ വെള്ളിയാഴ്ച നടന്ന കലാപത്തിന് പിന്നിൽ പാലുഡാെൻറ അനുയായികളായിരുന്നു. അവരാണ് അക്രമങ്ങൾ തുടങ്ങിവച്ചതും.
പാലുഡാനെ അറസ്റ്റ് ചെയ്തതാണ് ഇവരെ പ്രകോപിതരാക്കിയത്. മാൽമാവൊ കുടിയേറ്റക്കാർ ധാരാളമുള്ള നഗരമാണ്. ഇതാണ് വംശീയവാദികൾ ആ പ്രദേശംതന്നെ കുഴപ്പം ഉണ്ടാക്കാൻ തെരഞ്ഞെടുക്കാൻ കാരണം. പാലുഡാെൻറ അറസ്റ്റിന്ശേഷവും പരിപാടി ഉപേക്ഷിക്കാതെ നഗരത്തിൽ റാലി നടത്തിയ ഇവർ കൂടുതൽ പ്രകോപനങ്ങൾ സൃഷ്ടിക്കുകയായിരുന്നു.
ഇതിനുശേഷം നടന്ന അക്രമസംഭവങ്ങളിൽ സ്വീഡിഷ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും വംശീയവാദികളായ വലതുപക്ഷക്കാരാണ് അണിനിരന്നതെന്നും സൂചനയുണ്ട്. ഖുറാൻ കത്തിച്ച സംഭവത്തെ അപലപിച്ച മുസ്ലിം ഇമാമുമാർ ആരെങ്കിലും അക്രമങ്ങളിൽ പെങ്കടുത്തിട്ടുണ്ടെങ്കിൽ അത് ശരിയായ രീതിയല്ലെന്നും പറഞ്ഞു. സംഭവശേഷം പാലുഡാനെ പൊലീസ് സ്വീഡനിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.
രണ്ട് വർഷത്തേക്കാണ് ഇയാളെ രാജ്യത്തുനിന്ന് പുറത്താക്കിയിരിക്കുന്നത്. 'സ്വീഡനിൽ നിന്ന് എന്നെ തിരിച്ചയക്കുകയും രണ്ടുവർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു'- ഇയാൾ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.
വ്യാജ പ്രചരണം
ഇൗ സംഭത്തെ ഇന്ത്യയിൽ പ്രചരിപ്പിച്ചത് മറ്റൊരു രീതിയിലായിരുന്നു. അടുത്തകാലത്ത് ബാംഗളൂരുവിൽ നടന്ന അക്രമസംഭവങ്ങളോടായിരുന്നു പ്രധാനതാരതമ്യം. മതങ്ങൾ മൊത്തം കുഴപ്പമാണെന്ന് തെളിയിക്കാനും ചില ഗ്രൂപ്പുകൾ സ്വീഡിഷ് കലാപത്തെ ഉപയോഗിച്ചു.
എന്നാൽ സ്വീഡിഷ് അധികൃതർ സംഭവത്തിൽ കൃത്യമായ നടപടികളായിരുന്നു ആദ്യം മുതൽ സ്വീകരിച്ചത്. വംശീയ പരിപാടിക്ക് അനുമതി നിഷേധിക്കുകയും അതിൽ പെങ്കടുക്കാനെത്തിയ തീവ്രവാദി നേതാവിനെ പിടികൂടുകയും ചെയ്തു. തുടർന്ന് ഇയാളെ രാജ്യത്തുനിന്നുതന്നെ പുറത്താക്കുകയായിരുന്നു. എന്നാൽ ഇസ്ലാമൊഫോബിയ ബാധിച്ച ആളുകൾ ഇൗ സംഭവത്തെ മുസ്ലിംകൾക്കെതിരായ പ്രചാരവേലക്കാണ് ഉപയോഗിച്ചതെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.