പുതിയ വകഭേദം; മാസ്ക് ധാരണം വീണ്ടും നിർബന്ധമാക്കി ഇസ്രായേൽ
text_fieldsപൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിയമം ഇസ്രായേൽ പൂർണ്ണമായും പിൻവലിച്ചത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. കച്ചവടസ്ഥാപനങ്ങൾ അടക്കം ആളുകൾ തടിച്ചുകൂടുന്ന ഇടങ്ങളിലൊന്നും ജനങ്ങൾക്ക് മാസ്ക് ധരിക്കേണ്ടിയിരുന്നില്ല. എന്നാൽ, ഇസ്രായേൽ വീണ്ടും മാസ്കുകൾ നിർബന്ധമാക്കിയിരിക്കുകയാണ്. കൊറോണ വൈറസിെൻറ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയതോടെയാണ് ഇൗ നീക്കം. വെള്ളിയാഴ്ച ഉച്ച മുതൽ രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വാക്സിൻ വിതരണത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇസ്രായേൽ. പ്രായപൂർത്തിയായവരിൽ 85 ശതമാനം പേർക്കും വാക്സിനേഷൻ ചെയ്തതോടെയാണ് മാസ്ക് നിർബന്ധമാക്കിയ നടപടി അവർ പിൻവലിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ 227 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഇസ്രായേലിലെ കോവിഡ് പ്രതിരോധങ്ങൾക് നേതൃത്വം നൽകുന്ന ഡോ. നാഷ്മാൻ ആഷ് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡെൽറ്റ വകഭേദം കുട്ടികളുൾപ്പെടെയുള്ള വാക്സിനെടുക്കാത്തവർക്കിടയിൽ വ്യാപിച്ചതോടെയാണ് അധികൃതർ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. വാക്സിനെടുത്തവർക്കിടയിലും പുതിയ വകഭേദം കണ്ടെത്തിയെങ്കിലും അത്ര ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, അടുത്ത മാസം ഒന്നാം തീയതി മുതൽ രാജ്യം വിനോദ സഞ്ചാരത്തിന് തുറന്നു കൊടുക്കാനുള്ള തീരുമാനം ആഗസ്ത് ഒന്നിലേക്ക് മാറ്റിയിരുന്നു. ഇതുവരെ ഇസ്രായേലിൽ കോവിഡ് ബാധിച്ച് മരിച്ചത് 6429 പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.