ജി 20 വേദിയിൽ നിന്ന് അക്ഷർധാം ക്ഷേത്രത്തിലെത്തി തൊഴുത് ഋഷി സുനക്കും അക്ഷതത മൂർത്തിയും
text_fieldsന്യൂഡൽഹി: ഭാര്യ അക്ഷത മൂർത്തിക്കൊപ്പം അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡൽഹിയിൽ രണ്ടുദിവസത്തെ ജി20 ഉച്ചകോടിക്കെത്തിയ വേളയിലായിരുന്നു ബ്രിട്ടീഷ് പ്രധാാനമന്ത്രിയുടെ ക്ഷേത്ര സന്ദർശനം. ജി20 നിന്ന് അൽസമയം ബ്രേക്ക് എടുത്താണ് ഋഷി സുനക് ക്ഷേത്ര ദർശനത്തിന് സമയം കണ്ടെത്തിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ഋഷി സുനക് ഇന്ത്യയിലെത്തുന്നത്. സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തും ഉള്ളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്.ഹിന്ദുവേരുകളുള്ള ഋഷി സുനക് ഇന്ത്യയിലെത്തിയപ്പോൾ തൊട്ട് ഇവിടത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
''ഞാനൊരു ഹിന്ദുവാണ്. ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണ് വളർന്നത്. രക്ഷാബന്ധൻ ദിനവും ഞങ്ങൾ ആഘോഷിച്ചു. എന്നാൽ ജന്മാഷ്ടമി ആഘോഷിക്കാൻ സമയം കിട്ടിയില്ല. പക്ഷേ, ഇത്തവണ ഒരു ക്ഷേത്രം സന്ദർശിച്ചാൽ ആ കുറവ് നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.''-ഋഷി സുനക് പറഞ്ഞു.ഡൽഹിയിലെ പ്രധാന റസ്റ്റാറന്റുകൾ സന്ദർശിക്കാനും ഇരുവരും സമയം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.