ട്രാൻസ്ജെൻഡർ: ഋഷി സുനകിെൻറ പരാമർശം വിവാദമാകുന്നു
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിലെ സമാപന പ്രസംഗത്തിലാണ് ലിംഗ സംവാദത്തെക്കുറിച്ചുള്ള തന്റെ നിലപാട് പങ്കുവെച്ചത്.
‘പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണ്. ആളുകൾക്ക് അവർ ആഗ്രഹിക്കുന്ന ഏത് ലൈംഗികതയിലും സ്വീകരിക്കാനാകുമെന്ന് വിശ്വസിക്കണമെന്ന് നിർബന്ധിക്കാനാവില്ല. പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണ്. അത് മനസ്സിലാക്കാൻ സാമാന്യബോധം മതി -ഋഷി സുനക് പറഞ്ഞു.
സുനകിന്റെ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. ആദ്യത്തെ ഏഷ്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിൽ അഭിമാനിക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞു. യു.കെ വംശീയ രാജ്യമല്ലെന്നതിന് തെളിവാണ് തന്റെ സ്ഥാനലബ്ധിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.