നൂറിന്റെ കടമ്പ കടന്ന് ഋഷി സുനക്; ബോറിസ് ജോൺസനും പെന്നി മോർഡോണ്ടും മത്സര രംഗത്ത്
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്കുള്ള കുതിപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് ആദ്യ കടമ്പ കടന്നു. 357 കൺസർവേറ്റിവ് എം.പിമാരിൽ 100 പേരുടെ പിന്തുണ ലഭിച്ചതോടെ പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിന് അദ്ദേഹം അർഹത നേടി.
കരീബിയയിൽനിന്ന് തിരിച്ചെത്തിയ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും മത്സരരംഗത്തുണ്ട്. മന്ത്രിസഭാംഗം പെന്നി മോർഡോണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ നാമനിർദേശം നൽകാം. 357 കൺസർവേറ്റിവ് എം.പിമാരിൽ ആർക്കും മത്സരിക്കാം.
100 സഹ എം.പിമാരുടെ പിന്തുണ വേണമെന്നതിനാൽ മൂന്നുപേരേ മത്സരരംഗത്തുണ്ടാകൂ. എം.പിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തി കൂടുതൽ വോട്ട് ലഭിക്കുന്ന രണ്ടുപേർ അവസാന റൗണ്ടിലേക്ക് മുന്നേറും.
1,72,000 കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ ഓൺലൈനായി വോട്ടെടുപ്പ് നടത്തി ഇവരിൽ ഒരാളെ തിരഞ്ഞെടുക്കും. പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ തിരഞ്ഞെടുക്കപ്പെടുന്നയാൾ സ്വാഭാവികമായും പ്രധാനമന്ത്രിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.