ന്യൂസിലൻഡിൽ ഇന്ത്യൻ സ്ഥാപനത്തിൽ വീണ്ടും കവർച്ച
text_fieldsഓക്ലൻഡ്: ന്യൂസിലൻഡിൽ ഇന്ത്യൻ വംശജരുടെ സ്ഥാപനങ്ങൾക്ക് നേരെ അക്രമം തുടർക്കഥയാകുന്നു. ഏതാനും മാസങ്ങളായി ഇന്ത്യൻ വംശജരുടെ സ്ഥാപനങ്ങളിൽ കവർച്ചയും അതിക്രമവും പതിവാണ്. ഒരു മാസം മുമ്പ് അക്രമികൾ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ഓക്ലൻഡിലെ പ്രാന്തപ്രദേശമായ കൗറിലാൻഡ്സിൽ ഇന്ത്യക്കാരൻ ഉരേഷ് പട്ടേലിന്റെ കടയിൽ അതിക്രമിച്ചുകയറിയ കവർച്ചക്കാർ പണവും സിഗരറ്റും മോഷ്ടിച്ചു. മൂന്ന് കുട്ടികളാണ് കവർച്ച നടത്തിയത്.
ഇന്ത്യൻ വംശജരായ വ്യവസായികളുടെ ഉടമസ്ഥതയിലുള്ള രണ്ട് കടകൾ ആയുധധാരികളായ കൊള്ളക്കാർ ആക്രമിച്ച് രണ്ടു മാസത്തിനകമാണ് ഈ സംഭവം. കഴിഞ്ഞമാസം ന്യൂസിലൻഡിൽ കടയിൽ ജോലി ചെയ്യുന്ന ജനക് പട്ടേൽ എന്ന ഇന്ത്യൻ വംശജനാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.