നൊേബൽ ജേതാവിനെ നേട്ടം അറിയിച്ചത് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി
text_fieldsന്യൂയോർക്: പുലർച്ച 2.15. പോൾ മിൽഗ്രോം നല്ല ഉറക്കത്തിൽ. ഇൗ സമയമാണ് റോബർട്ട് വിൽസൺ പോളിെൻറ വീടിനു മുന്നിലെത്തുന്നത്.
കാളിങ്ബെൽ അടിച്ചിട്ടും എഴുന്നേൽക്കുന്നില്ല. വാതിലിൽ തട്ടിവിളിച്ചു. ഉറക്കത്തിൽനിന്ന് എഴുന്നേറ്റുവന്ന പോളിനോട് വിൽസൺ പറയുന്നു ''പോൾ, താങ്കൾക്കാണ് സാമ്പത്തികശാസ്ത്ര നൊേബൽ. താങ്കളെ ബന്ധപ്പെടാൻ നൊേബൽ സമ്മാന കമ്മിറ്റിക്ക് സാധിക്കുന്നില്ല.'' ''ഒാ എനിക്കാേണാ. വൗ'' എന്നായിരുന്നു പോളിെൻറ മറുപടി.
നൊേബൽ സമ്മാന കമ്മിറ്റിക്ക് പോളിെൻറ നമ്പർ നൽകിയിട്ടുണ്ടെന്ന് വിൽസണിെൻറ ഭാര്യയും പറഞ്ഞു. ലേലനടപടികളുടെ സങ്കീർണതകൾ വ്യാഖ്യാനിച്ചതിനാണ് സ്റ്റാൻഫോഡ് സർവകലാശാലയിൽ സഹപ്രവർത്തകരായ പോൾ മിൽഗ്രോമിെനയും റോബർട്ട് വിൽസണിനെയും നൊേബൽ സമ്മാനത്തിന് തെരഞ്ഞെടുത്തത്.
റോബർട്ട് വിൽസണിനെ നൊേബൽ കമ്മിറ്റി ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഒരേ സ്ട്രീറ്റിൽതന്നെയാണ് താമസിക്കുന്നതെങ്കിലും പോളിനെ ബന്ധപ്പെടാനുള്ള ശ്രമം വിജയിച്ചില്ല. ഇതോടെയാണ് റോബർട്ട് ദൗത്യം ഏറ്റെടുക്കുന്നതും അർധരാത്രിയിൽ വാതിലിൽ മുട്ടിയതും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.