Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിലെ യു.എസ്​...

ഇറാഖിലെ യു.എസ്​ കേന്ദ്രങ്ങൾക്കു നേരെ റോക്കറ്റാക്രമണം

text_fields
bookmark_border
ഇറാഖിലെ യു.എസ്​ കേന്ദ്രങ്ങൾക്കു നേരെ റോക്കറ്റാക്രമണം
cancel
camera_alt

ഇറാഖിലെ അൻബാർ പ്രവിശ്യയിലെ യു.എസി​െൻറ ഐനുൽ അസദ്​ വ്യോമതാവളം

ബാഗ്​ദാദ്​: ഇറാഖിലെയും സിറിയയിലെയും യു.എസ്​ നയതന്ത്രപ്രതിനിധികളെയും സൈന്യത്തെയും ലക്ഷ്യം വെച്ച്​ റോക്കറ്റാക്രമണ പരമ്പര. യു.എസ്​, syriaഇറാഖ്​ അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇറാഖിലെ യു.എസ്​ വ്യോമതാവളത്തിനു നേരെ 14 തവണ റോക്കറ്റാക്രമണം നടന്നതായാണ്​ റിപ്പോർട്ട്​. ആക്രമണത്തിൽ യു.എസ്​ സർവീസ്​ അംഗങ്ങളായ രണ്ടുപേർക്ക്​ പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ആരെന്ന്​ വ്യക്തമല്ല. ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങളെന്നാണ്​ കരുതുന്നത്​. ഐ.എസ്​ വിരുദ്ധ പോരാട്ടത്തിനായി 2500 യു.എസ്​ സൈനികരെയാണ്​ ഇറാഖിൽ വിന്യസിച്ചിരിക്കുന്നത്​.

ഈ വർഷം സൈനികരെ ലക്ഷ്യമിട്ട്​ 50 ​ഓളം തവണ ആക്രമണം നടന്നിരുന്നു. അടുത്തിടെയാണ്​ കൂടുതൽ ആക്രമണങ്ങളും ഉണ്ടായത്​. ചൊവ്വാഴ്​ച ബാഗ്​ദാനിലെ ഗ്രീൻ സോണിലുള്ള യു.എസ്​ എംബസിക്കു നേരെയുണ്ടായ രണ്ട്​ റോക്കറ്റാക്രമണങ്ങൾ റോക്കറ്റ്​ പ്രതിരോധ സിസ്​റ്റം തടഞ്ഞിരുന്നു.

സിറിയയിലെ അൽ ഉമർ എണ്ണകേന്ദ്രം ലക്ഷ്യമിട്ടു നടന്ന ഡ്രോൺ ആ​ക്രമണത്തിൽ ആളപായമില്ലെന്ന്​ യു.എസ്​ പിന്തുണക്കുന്ന സിറിയൻ ഡെമോക്രാറ്റിക്​ ഫ്രണ്ട്​ അറിയിച്ചു. ഈയാഴ്​ച നടക്കുന്ന രണ്ടാമത്തെ ഡ്രോൺ ആക്രമണമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iraqsyria
Next Story