സ്‌പേസ് എക്സിന്റെ റോക്കറ്റ് പരീക്ഷണം വീണ്ടും പരാജയപ്പെട്ടു
text_fieldsവാഷിങ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സിന്റെ റോക്കററ് പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. ടെക്സാസിൽ നിന്ന് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം നടത്തി മിനിറ്റുകൾക്കകം റോക്കറ്റ് തകർന്ന് വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടെക്സാസിൽ നിന്നും വിക്ഷേപിച്ച് മിനിറ്റുകൾക്കം തന്നെ റോക്കറ്റ് തകർന്നു വീഴുകയായിരുന്നു. സ്റ്റാർഷിപ്പിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമാണ് ഇത്. കഴിഞ്ഞ മാസവും സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇത് ഏഴാം തവണയാണ് സ്റ്റാർഷിപ്പ് വിക്ഷേപണം പരാജയപ്പെടുന്നത്. വൈകീട്ട് 6.30ഓടെയാണ് റോക്കറ്റിന്റെ വിക്ഷേപണം നടന്നത്. മിനിറ്റുകൾക്കകം തന്നെ റോക്കറ്റിന്റെ എൻജിനുകൾ നിലക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്‌പേസ് എക്സിന്റെ ഓട്ടോമേറ്റഡ് ഫ്ലൈറ്റ് ടെർമിനേഷൻ സിസ്റ്റത്തിലാണോ പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. നേരത്തെ ജോ ബൈഡൻ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് സ്‌പേസ് എക്‌സിന്റെ സുരക്ഷയും പാരിസ്ഥിതിക ആശങ്കകളും സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്‌എഎ) അമിതമായി പരിശോധന നടത്തുന്നുവെന്നു ഇലോൺ മസ്‌ക് ആരോപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടാണ് സ്റ്റാർഷിപ്പിന്റെ രൂപകൽപന. ഭാവിയിലെ വൻ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള ഇലോൺ മസ്‌കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.