റോഹിങ്ക്യൻ വംശഹത്യ: മ്യാൻമറിന്റെ വാദങ്ങൾ തള്ളി യു.എൻ കോടതി
text_fieldsഹേഗ്: റോഹിങ്ക്യൻ വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ വംശഹത്യ കേസിൽ മ്യാൻമറിന്റെ വാദങ്ങൾ തള്ളി യു.എൻ കോടതി. മ്യാന്‍മര്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയവരെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ഗാമ്പിയ നേരത്തേ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. മ്യാൻമറിന്റെ വാദങ്ങൾ തള്ളിയ സാഹചര്യത്തിൽ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിലനിൽക്കും.
കേസിൽ അന്തിമവിധിക്ക് വർഷങ്ങൾ എടുത്തേക്കും. മ്യാൻമർ വംശഹത്യ ഉടമ്പടി ലംഘിച്ചെന്നാരോപിച്ചാണ് ഗാമ്പിയ ലോക കോടതിയെ സമീപിച്ചത്. റോഹിങ്ക്യൻ വംശഹത്യ കേസിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടും കൂടുതൽ കൂട്ടക്കൊലകളും തെളിവുകൾ നശിപ്പിക്കലും തടയുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നതെന്നും ഗാമ്പിയ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.