Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ...

ബംഗ്ലാദേശിൽ റോഹിങ്ക്യൻ ക്യാമ്പുകൾക്ക്​ ലോക്ക്​ഡൗൺ

text_fields
bookmark_border
ബംഗ്ലാദേശിൽ റോഹിങ്ക്യൻ ക്യാമ്പുകൾക്ക്​ ലോക്ക്​ഡൗൺ
cancel
camera_alt???????????? ??????????? ??????? ?????????

കോക്​സസ്​ ബസാർ: പത്ത്​ ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികൾ താമസിക്കുന്ന ബംഗ്ലാദേശിലെ കോക്​സസ്​ ബസാർ ജില്ല സ മ്പൂർണമായി അടച്ചുപൂട്ടി. അഭയാർഥി ക്യാമ്പുകളിൽ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമീപപ്രദേശത്ത്​ ഒര ാൾക്ക്​ രോഗം ബാധിച്ചിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ സമ്പൂർണ ലോക്ക്​ഡൗണിന്​ ബംഗ്ലാദേശ്​ സർക്കാർ ഉത്തരവിട്ടത്​.

അഭയാർഥികൾക്ക്​ സഹായമെത്തിക്കുന്ന സംഘടനകൾക്കും വ്യക്​തികൾക്കും നിയന്ത്രണം ബാധകമാണ്​. അടിയന്തര ഭക്ഷ്യ വിതരണത്തിനും മെഡിക്കൽ സേവനങ്ങൾക്കും മാത്രമേ പൂറത്തിറങ്ങാവൂ എന്ന്​ അഭയാർഥി കമീഷണർ മഹ്ബൂബ് ആലം ​​താലൂക്കർ പറഞ്ഞു. വംശഹത്യയും സൈനിക പീഡനവും കാരണം മ്യാൻമറിൽ നിന്ന്​ പലായനം ചെയ്​ത മുസ്​ലിം ന്യൂനപക്ഷവിഭാഗമാണ്​ റോഹിങ്ക്യൻ ജനത. മുളയും തകരഷീറ്റുകളും ഉപയോഗിച്ച്​ നിർമിച്ച കുടിലുകളിലാണ്​ യാതൊരുവിധ സുരക്ഷയുമില്ലാതെ ഇവർ തിങ്ങിപ്പാർക്കുന്നത്​. മലിനജലം കെട്ടിക്കിടക്കുന്നതും ആവശ്യത്തിന്​ ശൗചാലയങ്ങൾ ഇല്ലാത്തതും രോഗവ്യാപനത്തിന്​ ഇടയാക്കുമെന്ന്​ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, അഭയാർഥികൾക്ക്​ ഇൻറർനെറ്റ്​ വിലക്ക്​ ഏർപ്പെടുത്തിയതിനാൽ വിവരങ്ങളും ആരോഗ്യമുന്നറിയിപ്പുകളും യഥാസമയം ലഭിക്കുന്നില്ലെന്ന്​ ആംനസ്റ്റി ഇൻറർനാഷണൽ ചൂണ്ടിക്കാട്ടി. ബോധവത്​കരണത്തി​​െൻറ അഭാവം സ്​ഥിതി കൂടുതൽ വഷളാക്കുമെന്നും ഇവർ മുന്നറിയിപ്പ്​ നൽകി. ഇൻറർനെറ്റ് നിയന്ത്രണം നീക്കംചെയ്യാൻ സർക്കാറിനോട്​ ആവശ്യപ്പെട്ടതായി അഭയാർഥി കമീഷണർ പറഞ്ഞു. ബംഗ്ലാദേശിൽ ഇതുവരെ 424 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 27 പേർ മരണപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshrefugeeRohingyacovid 19lockdown
News Summary - Rohingya refugee camps in Bangladesh put under ‘complete lockdown’
Next Story