ഞങ്ങളെയാ കടൽത്തുരുത്തിൽ തള്ളല്ലേ...
text_fieldsകോക്സ്സ് ബസാർ (ബംഗ്ലാദേശ്): 'വംശഹത്യയുടെ പാഠപുസ്തക'മെന്ന് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ച, മ്യാന്മറിലെ റോഹിങ്ക്യൻ ഗ്രാമത്തിൽനിന്ന് ഓടിപ്പോന്ന് ബംഗ്ലാദേശിലെ കോക്സ്സ് ബസാർ ക്യാമ്പിൽ കഴിയുന്ന റാഷിദ ഖാത്തൂന് ഈയിടെ ഒരു ഫോൺ വന്നു. '
'ഉമ്മാ... ഞങ്ങൾക്ക് മലേഷ്യയിൽ ഇറങ്ങാൻ പറ്റിയില്ല. ബംഗ്ലാദേശ് സൈന്യം ഞങ്ങളെ ഒരു ദ്വീപിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എനിക്കു തിരിച്ചു വരണം'' -റാഷിദ ഖാത്തൂനൊപ്പം ക്യാമ്പിൽ കഴിയവെ ഒരു ബന്ധുവിെൻറ വാക്കുകേട്ട് മലേഷ്യയിലേക്ക് ബോട്ടിൽ യാത്ര തിരിച്ച 17കാരി മകളും മകനുമാണ് ദിവസങ്ങൾക്കുശേഷം വിളിച്ചത്.
റോഹിങ്ക്യൻ പെൺകുട്ടികളെ മലേഷ്യക്കാർ വിവാഹം ചെയ്യുമെന്നും അങ്ങനെ, പതിനായിരങ്ങൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽനിന്ന് മകനും മകളുമെങ്കിലും രക്ഷപ്പെടട്ടെ എന്നും കരുതി അയച്ചതായിരുന്നു ആ ഉമ്മ. എന്നാൽ, അവിടെ പ്രവേശനം നിഷേധിക്കപ്പെട്ട് തിരിച്ചയക്കപ്പെട്ട ഇരുവരെയും ബംഗ്ലാദേശ് നാവികസേന കോക്സ്സ് ബസാർ ക്യാമ്പിലേക്ക് തിരിച്ചയക്കാതെ ഭാസൻ ഛാർ ദ്വീപിലേക്കാണ് കൊണ്ടുപോയത്.
മ്യാന്മർ ഭരണകൂടത്തിെൻറ തുല്യതയില്ലാത്ത പീഡനത്തിനിരയായി ഓടിപ്പോന്നവരാൽ നിറഞ്ഞുകവിഞ്ഞ കോക്സ്സ് ബസാർ ക്യാമ്പിന് ബദലായി ബംഗ്ലാദേശ് സർക്കാർ കണ്ടെത്തിയതാണ് ഭാസൻ ഛാർ ദ്വീപ്. ബംഗ്ല തീരത്തുനിന്ന് 60 കിലോമീറ്റർ അകലെ, 20 വർഷം മുമ്പുമാത്രം രൂപംകൊണ്ടതും സമുദ്രനിരപ്പിൽനിന്ന് ആറടി മാത്രം ഉയർന്നുനിൽക്കുന്നതുമായ ചെറുദ്വീപാണിത്. നദിയിലൂടെ ഒഴുകിയെത്തിയ എക്കൽ അടിഞ്ഞുകൂടി രൂപപ്പെട്ട ചളിത്തുരുത്താണിത്.
ഒരു ലക്ഷം അഭയാർഥികളെ താമസിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിൽ ഇവിടെ വൻ നിർമാണപ്രവർത്തനമാണ് സർക്കാർ നടത്തിയിരിക്കുന്നത്. പാർപ്പിട സമുച്ചയങ്ങളും സ്കൂളും വൈദ്യുതിയുമെല്ലാം ഉള്ള ഇവിടെ മികച്ച ജീവിതം സാധ്യമാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ചളിനിറഞ്ഞതും കടലാക്രമണ ഭീതിയിൽ കഴിയേണ്ടതും ആയ ദ്വീപിലേക്ക് കൊണ്ടുപോകേല്ല എന്ന് യാചിക്കുകയാണ് റോഹിങ്ക്യക്കാർ.
പ േക്ഷ, താങ്ങാവുന്നതിൽ കൂടുതൽ ആളുകളാണ് കോക്സ്സ് ബസാറിലുള്ളതെന്നാണ് സർക്കാർ വാദിക്കുന്നത്. എങ്കിലും, ഏതു സമയവും കടൽ ഇരച്ചുകയറുമെന്ന ആശങ്കയിൽ ദീപിൽ കഴിയാൻ മനസ്സു സമ്മതിക്കില്ലെന്നാണ് ഈ ഹതഭാഗ്യരുടെ വിലാപം. ഒപ്പം, മ്യാന്മറിനോട് അടുത്തുകിടക്കുന്ന കോക്സ്സ് ബസാറിൽ കഴിയുേമ്പാൾ, എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയുടെ തിരിവെട്ടവും ഇവർക്കുണ്ട്.
റാഷിദ ഖാത്തൂനിെൻറ വാക്കുകളിൽതന്നെ അത് വ്യക്തമാണ്. ''എെൻറ മകനെയും മകളെയും കോക്സ്സ് ക്യാമ്പിലേക്കുതന്നെ തിരിച്ചയക്കണമെന്നാണ് ഞാൻ അപേക്ഷിക്കുന്നത്. മ്യാന്മർ ഇവിടെനിന്ന് തൊട്ടടുത്താണ്. ഞങ്ങൾക്ക് നീതി ലഭിക്കുന്ന ഒരു കാലം വന്നാൽ ഞങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാമല്ലോ.'' - കടലോളം കണ്ണീരു കുടിച്ച ആ അമ്പത്തഞ്ചുകാരി അഭയാർഥി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.