മ്യാന്മർ അതിക്രമം: ഫേസ്ബുക്ക് 150,00 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് റോഹിങ്ക്യകൾ, പരാതി
text_fieldsയാംഗോൻ: മ്യാന്മറിൽ വംശീയാതിക്രമം സംബന്ധിച്ച വ്യാജവാർത്തകളും വിദ്വേഷ പ്രചാരണവും തടയുന്നതിന് നടപടിയെടുത്തില്ലെന്നാരോപിച്ച് ഫേസ്ബുക്കിനെതിരെ പരാതി നൽകി റോഹിങ്ക്യൻ മുസ്ലിംകൾ. ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനുള്ള കലാപത്തിന് പിന്തുണ നൽകിയ ഫേസ്ബുക്ക് 150,00 കോടിയിലേറെ ഡോളർ (ഏകദേശം 11 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുണ്ട്.
2017ൽ മ്യാന്മറിൽ നടന്ന വംശഹത്യയിൽ 10,000 റോഹിങ്ക്യകളാണ് കൊല്ലപ്പെട്ടത്. ഏഴു ലക്ഷത്തിലേറെ റോഹിങ്ക്യകൾ പലായനം ചെയ്തു. ഉള്ളടക്കം നിരീക്ഷിക്കുന്നതിലും പ്ലാറ്റ്ഫോമിെൻറ രൂപകല്പനയും റോഹിങ്ക്യകൾ നേരിടുന്ന അതിക്രമങ്ങള്‍ക്ക് കാരണമായെന്ന് നിയമസ്ഥാപനങ്ങളായ എഡെല്‍സണ്‍ പി.സി, ഫീല്ഡ്സ് പി.എൽ.എൽ.സി എന്നിവര്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അഭിഭാഷകരും ഫേസ്ബുക്കിെൻറ ലണ്ടന്‍ ഓഫിസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. മ്യാന്മറിലെ വ്യാജവാര്‍ത്ത പ്രചരണവും വിദ്വേഷ പ്രചാരണവും തടയുന്നതിനുള്ള നടപടികള്‍ക്ക് വേഗമില്ലായിരുന്നുവെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. ഫെബ്രുവരിയില്‍ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സൈന്യത്തെ നിരോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായും കമ്പനി അറിയിച്ചു.
രണ്ടുകോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിന് മ്യാന്‍മറിലുള്ളത്. വാർത്തകൾ പ്രചരിപ്പിക്കാൻ ജനം ഏറ്റവും ആശ്രയിക്കുന്ന സമൂഹമാധ്യമവും ഫേസ്ബുക്കാണ്. യു.എസ് ഇൻറർനെറ്റ് നിയമം വകുപ്പ് 230 അനുസരിച്ച് പങ്കുവെക്കപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഫേസ്ബുക്ക് പറയുന്നു. എന്നാല്‍, വകുപ്പ് 230 ഉയര്‍ത്തി പ്രതിരോധിക്കുന്നത് തടയാന്‍ മ്യാന്മറിലെ നിയമം കേസില്‍ പരിഗണിക്കണമെന്ന് നിയമസ്ഥാപനങ്ങള്‍ പരാതിയില്‍ പറയുന്നുണ്ട്. 2018ലെ യു.എൻ മനുഷ്യാവകാശ അന്വേഷണങ്ങളില്‍ മ്യാന്മറിലെ അതിക്രമങ്ങള്‍ക്ക് ഇന്ധനമായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്ക് പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.