റോഹിങ്ക്യൻ അഭയാർഥികൾക്ക് ദുരിതവർഷം
text_fieldsധാക്ക: 2022 റോഹിങ്ക്യൻ അഭയാർഥികൾക്ക് ദുരിതവർഷം. ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഈ വർഷം 350ലേറെ റോഹിങ്ക്യൻ അഭയാർഥികൾ മലേഷ്യയിലേക്കോ ഇന്തോനേഷ്യയിലേക്കോ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ട് മരിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച 200ഓളം പേരെ കാണാതായി.
മുൻവർഷത്തേക്കാൾ അഞ്ച് മടങ്ങ് അധികം പേർ ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് യു.എൻ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. പത്ത് ലക്ഷത്തിലധികം റോഹിങ്ക്യൻ മുസ്‍ലിംകളാണ് ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്നത്. മ്യാൻമറിലെ പീഡനം സഹിക്കാൻ കഴിയാതെ എത്തിയവർ വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും അവസരമില്ലാതെ കുറഞ്ഞ സൗകര്യത്തിൽ തിങ്ങിഞെരുങ്ങിയാണ് കഴിയുന്നത്. ബോട്ടിൽ സാഹസികമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി പേരാണ് അപകടത്തിൽ പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.