Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാറ്റമില്ലാതെ...

മാറ്റമില്ലാതെ റോഹിങ്ക്യൻ ദുരിതം; ഒരു മാസത്തിനിടെ കടലിൽ മരിച്ചത് 26 പേർ

text_fields
bookmark_border
മാറ്റമില്ലാതെ റോഹിങ്ക്യൻ ദുരിതം; ഒരു മാസത്തിനിടെ കടലിൽ മരിച്ചത് 26 പേർ
cancel

ജകാർത്ത: റോഹിങ്ക്യൻ ജനതയുടെ കടൽ ദുരിത ജീവിതം അവസാനിക്കുന്നില്ല. പീഡനങ്ങളിൽനിന്ന് രക്ഷ തേടി മരബോട്ടുകളിൽ സമുദ്രങ്ങളിൽ ആഴ്ചകളോളം കഴിച്ചുകൂട്ടിയ 185 അംഗ സംഘം ഇന്തോനേഷ്യയിലെത്തി. ഭക്ഷണവും വെള്ളവും ഇല്ലാതെ പ്രയാസപ്പെട്ട 83 പുരുഷന്മാരും 70 സ്ത്രീകളും 32 കുട്ടികളും അടങ്ങുന്ന സംഘം ഇന്തോനേഷ്യയിലെ ജോങ് പീ ഗ്രാമത്തിലാണ് എത്തിയത്.

കഴിഞ്ഞ ദിവസം മര ബോട്ടിൽ 57 പേർ അടങ്ങുന്ന സംഘം ഇന്തോനേഷ്യയിലെ ആചെയിൽ എത്തിയിരുന്നു. അതിനിടെ ഒരു മാസത്തെ കടൽ യാത്രക്കിടെ 26 റോഹിങ്ക്യക്കാർ മരിച്ചതായി ഐക്യരാഷ്ട്രസഭ അഭയാർഥി ഏജൻസി യു.എൻ.എച്ച്.സി.ആർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohingya26 people died
News Summary - Rohingya suffering without change; 26 people died at sea in one month
Next Story