യു.എസ് സൈനികത്താവളത്തിൽ രണ്ട് മില്യൺ ഡോളറിന്‍റെ ഡീസൽ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം
text_fieldsവാഷിങ്ടൺ: യു.എസ് സൈനികത്താവളത്തിൽ നിന്നും ഡീസൽ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം. റൊമേനിയയിലെ സൈനികത്താവളത്തിലാണ് ഡീസൽ മോഷണമുണ്ടായത്. രണ്ട് മില്യൺ ഡോളർ മൂല്യമുള്ള ഡീസലും മറ്റ് ഇന്ധനങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. കോൻസ്റ്റാനയിലെ സൈനിക കേന്ദ്രത്തിലായിരുന്നു മോഷണമെന്നും റൊമേനിയൻ െപാലീസ് അറിയിച്ചു.
മോഷണവുമായി ബന്ധപ്പെട്ട് നിരവധി വീടുകളിൽ പൊലീസ് പരിശോധന നടത്തി. 2017 മുതൽ 2021 വരെയാണ് കുറ്റകൃത്യം നടന്നത്. സംഘടിതമായ കുറ്റകൃത്യ സംഘമാണ് ഡീസൽ മോഷ്ടിച്ചത്. േമാഷണ സംഘ തലവൻമാരുടെ നിർദേശപ്രകാരം ജനറേറ്ററുകളിൽ നിന്ന് സഠഘാംഗങ്ങൾ ഡീസൽ മോഷ്ടിക്കുകയായിരുന്നു.
1999ൽ തന്നെ റൊമേനിയയിലെ എയർബേസ് യു.എസ് ഉപയോഗിക്കുന്നുണ്ട്. 2004 മുതൽ നാറ്റോ കമാൻഡ് സെന്‍ററായും യു.എസ് സ്റ്റേഷനും ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.