തുനീഷ്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാൻ റമദാൻ
text_fieldsതുനിസ്: തുനീഷ്യയുടെ പ്രധാനമന്ത്രിയായി നുജ്ല ബൂദൻ റമദാനെ പ്രസിഡൻറ് കൈസ് സഈദ് നിയമിച്ചു. ലോകബാങ്കിനു വേണ്ടി സേവനമനുഷ്ടിച്ച യൂനിവേഴ്സിറ്റി പ്രഫസറായ എൻജിനീയർ ഇതോടെ രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയാകും. എത്രയും പെട്ടെന്ന് സർക്കാർ രൂപവത്കരിക്കാൻ കൈസ് റമദാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുേമ്പാഴാണ് രാജ്യത്തെ നയിക്കാനുള്ള ചുമതല റമദാനിലെത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ കൈസ് പ്രധാനമന്ത്രിയെ പുറത്താക്കുകയും പാർലമെൻറ് പിരിച്ചുവിടുകയും ചെയ്തിരുന്നു. തുടർന്ന് പുതിയ സർക്കാർ രൂപവത്കരിക്കാൻ ഇദ്ദേഹത്തിനുമേൽ അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദമുയർന്നു.
അഴിമതിമുക്തമായ, എല്ലാതരത്തിലുമുള്ളവരെ ഉൾക്കൊള്ളുന്ന സർക്കാരായിരിക്കും രൂപീകരിക്കുക. ഒരുവനിതെയ പ്രധാനമന്ത്രിയാക്കിയത് രാജ്യത്തിന് ബുഹമതിയാണെന്നും സഈദ് പറഞ്ഞു. ഏകാധിപതി സൈനുൽ ബിൻ ആബിദിെൻറ പതനശേഷം തുനീഷ്യ ഭരിക്കുന്ന 10ാമത്തെ പ്രധാനമന്ത്രിയാണ് റമദാൻ. പ്രധാനമന്ത്രിയെ നിയമിച്ചെങ്കിലും തന്ത്രപ്രധാന അധികാരങ്ങൾ സഈദിന് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.