96-ാം ജന്മദിനത്തിൽ എലിസബത്ത് രാജ്ഞിയുടെ അപൂർവ്വ ചിത്രം പങ്കുവെച്ച് രാജകുടുംബം
text_fieldsലണ്ടന്‍: 96-ാം ജന്മദിനമാഘോഷിക്കുന്ന എലിസബത്ത് രാജ്ഞിക്ക് ആശംസകളുമായി രാജകുടുംബം. ഇപ്രാവശ്യത്തെ പിറന്നാൾ ആശംസക്കൊപ്പം രാജ്ഞിയുടെ കുട്ടിക്കാലത്തുള്ള ഒരു അപൂർവ്വ ചിത്രവും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ രാജകുടുംബം പോസ്റ്റ് ചെയ്തിട്ടുണ്ട്. 1928ൽ രാജ്ഞിക്ക് രണ്ട് വയസ് പ്രായമുളള സമയത്ത് എടുത്ത ചിത്രമാണിത്.
ഈ ചിത്രമെടുക്കുന്ന സമയത്ത് അവർ രാജ്ഞിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ വർഷം അവൾ ഭരണത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണെന്നും ചിത്രത്തിന് അടിക്കുറിപ്പായി രാജകുടുംബം എഴുതിയിട്ടുണ്ട്.
ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ഭരണാധികാരിയെന്ന ബഹുമതി എലിസബത്ത് രാജ്ഞിക്കാണ്. 1952 ഫെബ്രുവരി ആറിന് പിതാവ് ജോർജ് ആറാമൻ രാജാവിന്റെ മരണത്തോടെയാണ് രാജ്ഞി അധികാരത്തിലേറുന്നത്. കഴിഞ്ഞ ദിവസം രാജ്ഞിക്ക് ആദരവുമായി കളിപ്പാട്ട നിർമാതാക്കളായ മാറ്റൽ കമ്പനി രാജ്ഞിയുടെ രൂപത്തിലുള്ള ബാർബി പാവകൾ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.