മുൻ പ്രസിഡൻറിനു പിന്നാലെ അമേരിക്ക; ട്രംപിെൻറ അഭിഭാഷകൻ റൂഡി ഗുളിയാനിയുടെ വീട്ടിൽ റെയ്ഡ്
text_fieldsവാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സ്വകാര്യ അഭിഭാഷകനും ന്യൂയോർക് സിറ്റി മുൻ മേയറുമായ റൂഡി ഗുളിയാനിയുടെ വീട്ടിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) റെയ്ഡ്. ട്രംപ് ഏറെ പഴികേട്ട യുക്രെയ്ൻ വിഷയത്തിൽ ഗുളിയാനിയുടെ പങ്ക് കണ്ടെത്താനായിരുന്നു റെയ്ഡ്. 2020ൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായിരുന്ന ജോ ബൈഡനും മകൻ ഹണ്ടറിനും യുക്രെയ്നിൽ ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്താൻ ഗുളിയാനി ശ്രമം നടത്തിയിരുന്നു. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനും മകൻ ഹണ്ടറും പിന്നീട് ആരോപണങ്ങൾ നിഷേധിച്ചു. യുക്രെയ്നിലെ ഊർജ കമ്പനിയുടെ ബോർഡിൽ ബൈഡെൻറ മകൻ ഹണ്ടർ സേവനമനുഷ്ഠിച്ചിരുന്നു. ഇത് ഉപയോഗിച്ച് ബൈഡനെ ജയിപ്പിക്കാൻ ഇരുവരും ശ്രമം നടത്തിയെന്നായിരുന്നു ട്രംപിെൻറ ആരോപണം.
അതേ സമയം, തെരഞ്ഞെടുപ്പ് ജയിക്കാൻ യുക്രെയ്നിൽനിന്ന് സഹായം തേടിയെന്ന ആരോപണങ്ങളുടെ പേരിൽ ട്രംപ് പിന്നീട് ഇംപീച്ച്മെൻറ് നേരിട്ടു.
ബുധനാഴ്ച ഗുളിയാനിയുടെ വസതിക്കു പുറമെ ഓഫീസിലും റെയ്ഡ് നടത്തിയ എഫ്.ബി.ഐ ഉദ്യോഗസ്ഥർ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.