ആബേ വധം വോട്ടായി; ജപ്പാനിൽ ഭരണകക്ഷി വീണ്ടും അധികാരത്തിൽ
text_fieldsടോക്യോ: ജപ്പാനിൽ ഭരണകക്ഷി വീണ്ടും അധികാരത്തിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയോട് വോട്ടർമാർ പ്രകടിപ്പിച്ച അനുതാപമായാണ് അദ്ദേഹത്തിന്റെ കക്ഷി കേവല ഭൂരിപക്ഷവുമായി അധികാരം നിലനിർത്തിയത്.
മത്സരം നടന്ന 125 സീറ്റുകളിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 63 സീറ്റ് നേടി. സഖ്യകക്ഷിയായ കൊമീറ്റോക്ക് 13 സീറ്റുണ്ട്. മൊത്തം 248 സീറ്റുള്ള ഉന്നത സഭയിൽ ഇതോടെ ഭരണകക്ഷിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമാകും.
രാജ്യത്തിന്റെ യുദ്ധവിരുദ്ധ ഭരണഘടന തിരുത്തണമെന്നാവശ്യപ്പെടുന്ന ഭരണകക്ഷിക്ക് ഇതുവഴി നടപടികൾ എളുപ്പത്തിൽ മുന്നോട്ടുകൊണ്ടുപോകാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.