വ്യത്യസ്തയായാൽ മുമ്പൊരിക്കലും ചിന്തിച്ചിട്ടിലാത്ത നേട്ടങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കുമെന്നതിന് റുമെയ്സ സാക്ഷി
text_fieldsറുമെയ്സാ ഗെൽഗി എന്ന 24 കാരി ലോക റെക്കോഡിനുടമയാണ്. എന്നാൽ, ഈ നേട്ടം അവർക്കത്ര സുഖമുള്ള അനുഭവമല്ല. റെക്കോഡിന്‍റെ നെറുകയിൽ നിൽക്കുേമ്പാൾ മറ്റു യാതനകൾ മറക്കുകയാണ് അവർ. ലോകത്തെ ഏറ്റവും നീളം കൂടിയ വനിത എന്ന റെക്കോഡ് നേടിയ തുർക്കിയിൽ നിന്നുള്ള 24 കാരിയാണ് റുമെയ്സാ ഗെൽഗി.
റുമെയ്സയുടെ ഉയരം 215.16 സെന്റിമീറ്ററാണ്(7അടി 7 ഇഞ്ച്). ഇതോടെ രണ്ടാംതവണയാണ് റുമെയ്സ ഗിന്നസ് റെക്കോർഡ് നേടുന്നത്. നേരത്തേ 2014ലാണ് റുമെയ്സ പതിനെട്ടാം വയസ്സിൽ റെക്കോർഡിൽ മുത്തമിടുന്നത്. അന്ന്, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൗമാരക്കാരി എന്ന റെക്കോഡാണ് റുമെയ്സയെ തേടിയെത്തിയത്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന വീവർ സിൻഡ്രം എന്ന ആരോഗ്യാവസ്ഥയാണ് റുമെയ്സയുടെ ഉയരത്തിനു പിന്നിൽ.
ഇതുമൂലം അസ്ഥി വികാസം സംബന്ധമായ പ്രശ്നങ്ങളും റുമെയ്സ നേരിടുന്നുണ്ട്. മിക്കവാറും വീൽചെയറിലാണ് റുമെയ്സയുടെ ജീവിതം. വാക്കർ ഉപയോഗിച്ച് ചെറിയ ദൂരങ്ങൾ നടക്കാനും റുമെയ്സ ശ്രമിക്കുന്നുണ്ട്.
കുട്ടിക്കാലത്ത് ഉയരത്തിന്റെ പേരിൽ ഏറെ പരിഹാസം കേട്ടിരുന്നുവെന്ന് അവർ പറയുന്നു. കുടുംബത്തിന്‍റെ പിന്തുണകൊണ്ടാണ് താൻ ആത്മവിശ്വാസത്തോടെ മുന്നേറിയതെന്നും റുമെയ്സ പറഞ്ഞു.
ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക പേജിലൂടെ റുമെയ്സയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. 'വ്യത്യസ്തയാവുക എന്നത് അത്ര മോശം കാര്യമല്ല. നിങ്ങൾ മുമ്പൊരിക്കലും ചിന്തിച്ചിട്ടിലാത്ത നേട്ടങ്ങൾ എത്തിപ്പിടിക്കാൻ അതിന് സാധിക്കും'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതനകം നിരവധി പേരാണ് റുമെയ്സയുടെ വിഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.