ലോകപ്രശസ്ത ആഫ്രോ-അമേരിക്കന്‍ ചരിത്രകാരൻ ഡോ. റുണോകോ റഷീദി അന്തരിച്ചു
text_fieldsലോസ് ആഞ്ജലസ്: ലോകപ്രശസ്ത ആഫ്രോ-അമേരിക്കന്‍ ചരിത്രകാരൻ ഡോ. റുണോകോ റഷീദി (67) അന്തരിച്ചു. ഇന്ത്യ, ആസ്‌ട്രേലിയ, പസഫിക് ദ്വീപുകള്‍ എന്നിവിടങ്ങളിലെ ആഫ്രിക്കന്‍ സാന്നിധ്യത്തെ കുറിച്ച് നിരവധി ഗവേഷണങ്ങൾ രചിച്ച ഇദ്ദേഹം 90ലേറെ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ദലിത് പ്രസ്ഥാനങ്ങളെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന റുണോകോ റഷീദി 'ആഫ്രിക്കയുടെ കണ്ണിലൂടെ ഇന്ത്യ കാണുക' എന്ന പേരില്‍ ഇന്ത്യയിലേക്ക് വിദ്യാഭ്യാസ യാത്ര ഒരുക്കുകയും ചെയ്തു.. ബ്ലാക്ക് സ്റ്റാര്‍: ദ ആഫ്രിക്കന്‍ പ്രസന്‍സ് ഇന്‍ ഏര്‍ളി യൂറോപ്, ആഫ്രിക്കന്‍ പ്രസന്‍സ് ഇന്‍ ഏര്‍ളി ഏഷ്യ, ആഫ്രിക്കന്‍ സ്റ്റാര്‍ ഓവര്‍ ഏഷ്യ: ദി ബ്ലാക്ക് പ്രസന്‍സ് ഇന്‍ ദ ഈസ്റ്റ്, മൈ ഗ്ലോബല്‍ ജേണി ഇന്‍ സെര്‍ച്ച് ഓഫ് ദി ആഫ്രിക്കന്‍ പ്രസന്‍സ് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. 1998ൽ കേരള യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ആഫ്രോ-അമേരിക്കന്‍ കള്‍ച്ചറല്‍ നൈറ്റിൽ പങ്കെടുക്കാൻ പുറപ്പെട്ട ഇദ്ദേഹത്തെ അന്നത്തെ ഇടതു സര്‍ക്കാര്‍ ഹോട്ടലിൽ തടഞ്ഞുവെച്ചത് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.