അറസ്റ്റിലായ യു.എസ് കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയിരുന്നതായി റഷ്യ
text_fieldsറഷ്യ: അറസ്റ്റിലായ യു.എസ് കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയിരുന്നതായി റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി. കഴിഞ്ഞ മേയിലാണ് വ്ലാഡിവോസ്റ്റോക്കിലെ യു.എസ് കോൺസുലേറ്റിലെ മുൻ ജീവനക്കാരൻ റോബർട്ട് ഷൊനോവിനെ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്. യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും റഷ്യയിലെ പ്രതിഷേധങ്ങളെക്കുറിച്ചും യു.എസിന് വേണ്ടി വിവരങ്ങൾ ശേഖരിച്ചെന്നാണ് റഷ്യയുടെ ആരോപണം.
2022 സെപ്റ്റംബർ വരെയുള്ള റഷ്യയുടെ സൈനിക വിവരങ്ങൾ ഉൾപ്പെടെ റോബർട്ട് ഷോനോവ് ശേഖരിച്ചതായി എഫ്.എസ്.ബി പ്രസ്താവനയിൽ പറയുന്നു. എന്നാൽ, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഷോനോവിനെതിരായ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്ന് ആരോപിച്ചു. മോസ്കോയിലെ യു.എസ് എംബസിയിൽ സേവനങ്ങൾ നൽകുന്ന ഒരു ബാഹ്യ ഏജൻസിയിൽ ജോലി ചെയ്യുന്നതിനുമുമ്പ് ഷോനോവ് 25 വർഷത്തിലേറെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഷോനോവിന്റെ കൈയിൽ ഏതാനും റഷ്യൻ പത്ര വാർത്തകൾ മാത്രമായിരുന്നു കണ്ടെടുത്തിരുന്നത്. കേസിനാസ്പദമായ ഒരു രേഖകളും കണ്ടെടുക്കാത്തതിനാൽ രഹസ്യ സഹകരണ നിയമത്തിന്റെ സാധ്യതകൾ റഷ്യൻ ഫെഡറേഷൻ ചൂഷണം ചെയ്യുകയാണെന്നും സ്വന്തം പൗരന്മാരെവരെ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുകയുമാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.